ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം
Nov 29, 2016, 16:04 IST
തിരുവനന്തപുരം: (www.kvartha.com 29.11.2016) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനി മനുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം. ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസറാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ഇറങ്ങും. ഉത്തരവ് നിലവില്‍ വന്ന ഉടന്‍ തന്നെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനുമാവും.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാരാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29 നാണ് ഹൈക്കോടതി എക്‌സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് പറഞ്ഞിരുന്നു.

കാലാകാലങ്ങളില്‍ സമൂഹത്തില്‍ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തില്‍ അവലംബിച്ചു വരുന്നതെന്നും ചുരിദാര്‍ ഇപ്പോള്‍ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം.
കാലം മാറിയതോടെ ക്ഷേത്രത്തില്‍ സൗണ്ട് സിസ്റ്റം, ടെലിഫോണ്‍, ക്യാമറ, സി.സി.ടി.വി. മെറ്റല്‍ ഡിറ്റക്ടര്‍, ഓട്ടോമാറ്റിക് സ്പീഡ് ഫോള്‍ഡിംഗ് ഡോര്‍ തുടങ്ങിയ സംവിധാനങ്ങളൊക്കെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധികൃതരും തീരുമാനിക്കുകയായിരുന്നു.
അതേസമയം കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുതെന്ന നിലപാടിലായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളും . തിരുവിതാംകൂര്‍ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത്.
അതേസമയം കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുതെന്ന നിലപാടിലായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളും . തിരുവിതാംകൂര്‍ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത്.
Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം
Keywords: Decision on women dress code for Sree Padmanabhaswamy Temple , Thiruvananthapuram, Officer, Advocate, High Court of Kerala, Guruvayoor Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.