കൊ­ല­യു­ടെ പൊ­രു­ള­റി­യാ­തെ നാ­ട് തേ­ങ്ങു­ന്നു; ചോ­ര­പു­ര­ണ്ട ചുറ്റി­ക ക­ണ്ടെത്തി

 


കൊ­ല­യു­ടെ പൊ­രു­ള­റി­യാ­തെ നാ­ട് തേ­ങ്ങു­ന്നു; ചോ­ര­പു­ര­ണ്ട ചുറ്റി­ക ക­ണ്ടെത്തി
ബാ­ലന്‍
കൊ­ല­യു­ടെ പൊ­രു­ള­റി­യാ­തെ നാ­ട് തേ­ങ്ങു­ന്നു; ചോ­ര­പു­ര­ണ്ട ചുറ്റി­ക ക­ണ്ടെത്തി
മാ­ധ­വി
കാ­ഞ്ഞ­ങ്ങാട്: കോ­ടോം-ബേ­ളൂര്‍ പ­ഞ്ചാ­യ­ത്തി­ലെ താ­യ­ന്നൂ­രി­ന­ടു­ത്ത മു­ക്കു­ഴി പ­ന­യാര്‍­കു­ന്ന് ഇ­പ്പോ­ഴും വി­റ­ങ്ങ­ലി­ച്ചു നില്‍­ക്കു­ന്നു. മൂ­ന്ന് പേ­രു­ടെ കൂ­ട്ട­മ­ര­ണം ആ കി­ഴ­ക്കന്‍ പ്ര­ദേ­ശ­ത്തെ അ­ക്ഷ­രാര്‍­ത്ഥ­ത്തില്‍ ന­ടു­ക്കി­യി­രി­ക്കു­ക­യാണ്.

പ­ന­യാര്‍­കു­ന്നി­ലെ ബാ­ലന്‍ (55), ഭാ­ര്യ ചേ­മ്പേ­ന സ്വ­ദേ­ശി­നി മാ­ധ­വി (48), മ­കന്‍ വി­നോ­ദ് (24) എ­ന്നി­വ­രെ­യാ­ണ് വ്യാ­ഴാഴ്ച സ­ന്ധ്യ­യ്­ക്ക് ഏ­ഴ­ര­മ­ണി­യോ­ടെ വീ­ട്ടില്‍ മ­രി­ച്ച നി­ല­യില്‍ സ­മീ­പവാ­സി­കള്‍ ക­ണ്ടെ­ത്തി­യ­ത്. ബാ­ലന്‍­തൂ­ങ്ങി­മ­രി­ച്ച­ നി­ല­യി­ലും ഇ­തേ മു­റി­യില്‍ വി­നോ­ദും മ­റ്റൊ­രു മു­റി­യില്‍ ഭാ­ര്യ മാ­ധ­വി­യും ര­ക്തം വാര്‍­ന്ന നി­ല­യി­ലും മ­രി­ച്ചു­കി­ട­ക്കു­ന്ന­താ­ണ് നാ­ട്ടു­കാര്‍ ക­ണ്ട­ത്.

ഭാ­ര്യ­യെ­യും മ­ക­നെ­യും ചു­റ്റി­ക­കൊ­ണ്ട് ത­ല­ക്ക­ടി­ച്ച് കൊ­ന്ന­ശേ­ഷം ബാ­ലന്‍ കെ­ട്ടി­തൂ­ങ്ങി ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യാ­യി­രു­ന്നു­വെ­ന്നാണ് സം­ശ­യി­ക്കു­ന്നത്. ര­ക്തം പു­ര­ണ്ട ചു­റ്റി­ക ­മു­റി­യില്‍ നി­ന്നും പോ­ലീ­സ് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. മ­ര­ണം ന­ട­ന്ന­ത് വ്യാ­ഴാഴ്ച രാ­ത്രി വ­ള­രെ വൈ­കി­യാ­യി­രി­ക്കു­മെ­ന്ന് ക­രു­തു­ന്നു. വി­നോ­ദ് കി­ട­ന്ന കി­ട­പ്പില്‍ ത­ന്നെ­യാ­ണ് മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

കൊ­ല­യു­ടെ പൊ­രു­ള­റി­യാ­തെ നാ­ട് തേ­ങ്ങു­ന്നു; ചോ­ര­പു­ര­ണ്ട ചുറ്റി­ക ക­ണ്ടെത്തി
വി­നോ­ദ്
വ്യാ­ഴാഴ്ച പ­കല്‍ ഈ വീ­ട്ടില്‍ ഒ­ച്ച­യും അ­ന­ക്ക­വു­മി­ല്ലാ­ത്ത­ത് ആ­രു­ടെ­യും ശ്ര­ദ്ധ­യില്‍­പെട്ടി­രു­ന്നി­ല്ല. വൈ­കി­ട്ട് വീ­ട്ടില്‍ വി­ള­ക്ക് തെ­ളി­യാ­ത്ത­തി­നാല്‍ അ­യല്‍­വാ­സി മാ­ധ­വി­യു­ടെ മ­ക്ക­ളാ­യ ര­ഞ്­ജു­വും മ­ഞ്­ജു­വും ഈ വീ­ട്ടു­കാ­രെ തി­ര­ക്കാന്‍ തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് നാ­ടി­നെ ന­ടു­ക്കി­യ കൂ­ട്ട­മ­ര­ണ സം­ഭ­വം പു­റംലോ­കം അ­റി­ഞ്ഞ­ത്. ര­ഞ്­ജു­വും മ­ഞ്­ജു­വും ബാ­ല­ന്റെ ഭാ­ര്യ മാ­ധ­വി­യെ വി­ളി­ച്ചെ­ങ്കി­ലും മ­റു­പ­ടി ഉ­ണ്ടാ­യി­രു­ന്നി­ല്ല. ബ­ന്ധു­വീ­ടു­ക­ളില്‍ ഇ­വര്‍ പോ­യി­രി­ക്കാ­മെ­ന്ന് അ­യല്‍വാ­സി­കള്‍ ക­രു­തി.

ഇ­തി­നി­ട­യില്‍ മ­ഞ്­ജു വി­നോ­ദി­നെ മൊ­ബൈല്‍ ഫോ­ണില്‍ ബ­ന്ധ­പ്പെ­ടാന്‍ ശ്ര­മി­ച്ചെ­ങ്കി­ലും മ­റു­പ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല. ഇ­തേ­തു­ടര്‍­ന്ന് മാ­ധ­വി­യു­ടെ ചേ­മ്പേ­നി­യി­ലു­ള്ള വീ­ട്ടി­ലും മ­കള്‍ ബാ­ലാ­മ­ണി താ­മ­സി­ക്കു­ന്ന പു­ല്ലൂ­രി­ലെ ഭര്‍­തൃ ഗൃ­ഹ­ത്തി­ലും അ­യല്‍­വാ­സി­കള്‍ ബ­ന്ധ­പ്പെ­ട്ടു­വെ­ങ്കി­ലും ഇ­വര്‍ അ­വി­ടെ­യെ­ത്തി­യി­ല്ലെ­ന്ന് അ­റി­യാന്‍ ക­ഴിഞ്ഞു. പി­ന്നീ­ട് ര­ഞ്­ജു­വും മ­ഞ്­ജു­വും ബാ­ല­ന്റെ വീ­ട്ടില്‍ ചെ­ന്ന് നോ­ക്കി­യ­പ്പോ­ഴാ­ണ് മൂ­ന്നു­പേ­രെ­യും മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്. വ്യാ­ഴാഴ്ച സ­ന്ധ്യ­യ്­ക്കാ­ണ് മൂ­ന്ന് പേ­രെ­യും അ­യല്‍ വാ­സി­കള്‍ മ­രി­ച്ചു­കി­ട­ക്കുന്നത് ക­ണ്ട­ത്.

ബാ­ല­ന് സ്വ­ന്ത­മാ­യി അ­ഞ്ചേ­ക്ക­റോ­ളം സ്ഥ­ല­മു­ണ്ട്. ഇ­വി­ടെ കൃ­ഷി­യി­റ­ക്കി­യാ­ണ് ഇ­വര്‍ ജീ­വി­തോ­പാ­ധി ക­ണ്ടെ­ത്തി­യ­ത്. മാ­ധ­വി ഇ­ട­ക്കി­ടെ ക്വാ­റി­യില്‍ ജോ­ലി­ക്ക് പോ­കാ­റു­ണ്ട്. വി­നോ­ദ് കൂ­ലി പ­ണി­ക്കാ­ര­നാണ്. മ­ര­ണ­ത്തി­ന് പി­ന്നി­ലെ യ­ഥാര്‍­ത്ഥ കാ­ര­ണം അ­റി­യാതെ ത­രി­ച്ചു നില്‍­ക്കു­ക­യാ­ണ് നാ­ട്ടു­കാര്‍. ഈ വീ­ട്ടു­കാ­രെ­ക്കു­റി­ച്ച് നാ­ട്ടു­കാര്‍­ക്ക് ന­ല്ല­ത് മാ­ത്ര­മെ പ­റ­യാ­നു­ള്ളൂ.

ഭാ­ര്യ­യെ­യും മ­ക­നെ­യും കൊ­ന്ന് ബാ­ലന്‍ ആ­ത്മ­ഹ­ത്യ ചെ­യ്യാ­നു­ണ്ടാ­യ കാ­ര­ണ­ത്തെ­ക്കു­റി­ച്ച് നാ­ട്ടു­കാര്‍­ക്ക് യാ­തൊ­രു ധാ­ര­ണ­യു­മില്ല. ഭാ­ര്യ­യെ­യും മ­ക­നെ­യും ഉ­റ­ക്ക­ത്തില്‍ കൊ­ല­പ്പെ­ടു­ത്തി­യ­താ­കാ­മെ­ന്ന സം­ശ­യം ബ­ല­പ്പെ­ട്ടി­ട്ടു­ണ്ട്. 24 വ­യ­സ്സു­ള്ള മ­ക­നെ­യും അരോഗ ദൃ­ഢ­ഗാ­ത്ര­യാ­യ ഭാ­ര്യ­യെ­യും ത­നി­ച്ച് കൊ­ല­പ്പെ­ടു­ത്താന്‍ ബാ­ല­ന് സാ­ധി­ക്കി­ല്ലെ­ന്നും ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോള്‍ ഇ­രു­വ­രെ­യും ബാ­ലന്‍ ത­ല­ക്ക­ടി­ച്ച് കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­വെ­ന്നു­മാ­ണ് പോ­ലീ­സി­ന്റെ നി­ഗ­മ­നം.

വി­നോ­ദി­നെ കൂ­ടാ­തെ പു­ല്ലൂ­രി­ലെ സ­തീ­ശ­ന്റെ ഭാ­ര്യ ബാ­ലാ­മ­ണി ഏ­ക മ­ക­ളാ­ണ്.­ സം­ഭ­വ­മ­റി­ഞ്ഞ് നാ­ട് ഒ­ന്ന­ട­ങ്കം ഇ­രു­ട്ടും മ­ഴ­യും വ­ക­വെ­യ്­ക്കാ­തെ വ്യാ­ഴാഴ്ച രാ­ത്രി ബാ­ല­ന്റെ വീ­ട്ടി­ലേ­ക്ക് ഒ­ഴു­കി­യെ­ത്തി­യി­രുന്നു. വി­വ­ര­മ­റി­ഞ്ഞ് കാ­ഞ്ഞ­ങ്ങാ­ട് എ എ­സ് പി എ­ച്ച് മ­ഞ്ചു­നാ­ഥ്, ഹൊ­സ്­ദുര്‍­ഗ് സി ഐ കെ വി വേ­ണു­ഗോ­പാ­ലന്‍, അ­മ്പ­ല­ത്ത­റ എ­സ് ഐ സു­ഭാ­ഷ് എ­ന്നി­വര്‍ വ്യാ­ഴാഴ്ച രാ­ത്രി ത­ന്നെ സം­ഭ­വ­സ്ഥ­ല­ത്തെ­ത്തി പ്രാ­ഥ­മി­ക അ­ന്വേ­ഷ­ണം പൂര്‍­ത്തി­യാ­ക്കി­യി­രുന്നു.

വെ­ള്ളി­യാഴ്ച രാ­വി­ലെ രാ­വിലെ സി­ഐ കെ.വി. വേ­ണു­ഗോ­പാല്‍, എ­സ്‌ഐമാ­രാ­യ സു­ഭാ­ഷ്, ര­വീ­ന്ദ്രന്‍, എ എ­സ് ഐ മാ­രാ­യ വി­ജ­യന്‍, ദാ­മോ­ദ­രന്‍ തു­ട­ങ്ങി­യ­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ഇന്‍­ക്വ­സ്റ്റ് ന­ട­ത്തി മൃ­ത­ദേ­ഹം പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി മാ­റ്റി. ഇ ചന്ദ്ര­ശേ­ഖ­രന്‍ എം എല്‍എ ബാലന്റെ വീട് സന്ദര്‍ശി­ച്ചു.

Keywords:  Kasaragod, Kanhangad, Murder, Killed, Suicide, Kerala, Balan, Madavi, Vinod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia