അച്ഛനോടുള്ള വിരോധം തീര്‍ക്കാന്‍ മകളെ മാനഭംഗപ്പെടുത്തിയതായി പ­രാതി

 


തിരുവനന്തപുരം: അച്ഛനോടുള്ള വിരോധം തീര്‍ക്കാന്‍ മകളെ മാനഭംഗപ്പെടുത്തിയതാ­യി പ­രാതി. ആലപ്പുഴ നൂറനാട് ചാരുംമൂട് പടനിലം സ്വദേശിനിയായ പത്താം ക്ലാസുകാരിയെയാണ് അച്ഛന്റെ വിരോധികളും സംഘവും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ­ത്. പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന്‍ സുഖമില്ലാതെ നൂറനാട് ആശുപത്രിയില്‍ കഴിയുകയാണ്. അച്ഛനെ കാണാന്‍ ആശുപത്രിയിലെത്തിയ മകള്‍ രാവിലെ ആശുപത്രിയില്‍ നിന്നിറങ്ങി കുഞ്ഞമ്മയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഒരു ഒമ്‌­നിവാന്‍ കുട്ടിയുടെ സമീപത്ത് വന്ന് നില്‍ക്കുകയും വാനിലുള്ളിലേയ്ക്ക് പരിചയമുള്ള ഷാജിയെന്നു പറയുന്ന ആളും ഒരു സ്ത്രിയും കൂടി കുട്ടിയെ തള്ളിക്കയറ്റുകയുമായിരുന്നു.

തുടര്‍ന്ന് ആളൊഴിഞ്ഞ ഒരു കായല്‍ത്തീരത്ത് കൊണ്ടുപോയി ഷാജിയും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ ശേഷം പെണ്‍കുട്ടിയെ ഇതേ കാറില്‍ വീട്ടിനടുത്ത് കൊണ്ടുവന്ന് ഇറക്കിവിട്ടു. സംഭവം നടന്നതായി കുട്ടി വീട്ടില്‍ പറയുകയുണ്ടായില്ല. താമസിച്ചുവന്നതിനാല്‍ അച്ഛന്‍ മകളെ വഴക്കുപറഞ്ഞു. മനോവിഷമത്താല്‍ കുട്ടി ബാഗുമെടുത്ത് മുന്‍പ് പഠിച്ച കാലടി സ്‌ക്കൂളിലെത്തി അദ്ധ്യാപികയായ ഗിരിജയോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരു­ന്നു.
അച്ഛനോടുള്ള വിരോധം തീര്‍ക്കാന്‍ മകളെ മാനഭംഗപ്പെടുത്തിയതായി പ­രാതി
അവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി കുട്ടിയെ പുജപ്പുര ജുവനൈല്‍ ബോര്‍ഡില്‍ എത്തിച്ചു. തുടര്‍ന്ന് ജുവനൈല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. കുട്ടി ഇപ്പോള്‍ പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ ബോര്‍ഡിലാണ്. അച്ഛനോടുള്ള മുന്‍ പകതീര്‍ക്കാന്‍ മകളെ പീഡനത്തിനു വിധേയമാക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടു­ണ്ട്.

Keywords: Nuranadu, Van, Place, Children, Near, Hospital, Father, Shajee, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia