തകരാറിലായ മിനി വാൻ മിനി ബാറാക്കി മാറ്റി: യുവാവ് എക്‌സൈസ് പിടിയില്‍

 


കൊല്ലം: (www.kvartha.com 19.05.2021) തകരാറിലായ മിനി വാൻ ബാറാക്കി മാറ്റി. ഒടുവില്‍ യുവാവ് എക്‌സൈസിന്റെ പിടിയില്‍. കൊട്ടാരക്കര കോട്ടാത്തല സ്വദേശി പ്രകാശാണ് വാറ്റുചാരായവുമായി എക്‌സൈസിന്റെ പിടിയിലായത്. പുത്തൂര്‍ മാറനാട് റോഡരികിലെ സ്വന്തമായി നടത്തുന്ന വര്‍ക് ഷോപിന്റെ മറവിലായിരുന്നു പ്രകാശിന്റെ ചാരായ ബാർ.

വര്‍ക് ഷോപിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം മിനി വാനാണ് ഇയാൾ മിനി ബാറാക്കി മാറ്റിയത്. നേരത്തെ സൗഹൃദ സൽകാരങ്ങളായിരുന്നു വാഹനത്തിനുള്ളിൽ നടന്നിരുന്നതെങ്കിലും പതിയെ അത് ഒരു നിയമ വിരുദ്ധ ബിസിനസ് ആയിമാറി. ലോക്ഡൗണില്‍ സര്‍കാര്‍ മദ്യവില്‍പന നിരോധിച്ചതോടെ പ്രകാശിന്റെ മദ്യത്തിന് ആവശ്യക്കാർ കൂടി.

തകരാറിലായ മിനി വാൻ മിനി ബാറാക്കി മാറ്റി: യുവാവ് എക്‌സൈസ് പിടിയില്‍

രഹസ്യവിവരത്തെത്തുടര്‍ന്ന് നാളുകളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിലെത്തിയ എക്‌സൈസ് സംഘത്തെയും പ്രകാശ് മിനി വാനിലെ ബാറിലേക്ക് ക്ഷണിച്ചു.

പിന്നീട് ഉദ്യോഗസ്ഥർ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് പതിനഞ്ചുലിറ്ററിലധികം വ്യാജ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

Keywords:  News, Kollam, Kerala, State, Arrested, Illegal Workers,  Damaged minivan replaced by bar: Young man arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia