ഉയര്‍ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതില്‍ പീഡനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Sep 29, 2015, 16:15 IST
കോട്ടയം: (www.kvartha.com 29.09.2015) ഉയര്‍ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുള്ള പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നാര്‍ മാട്ടുപ്പെട്ടി പഞ്ചായത്തില്‍ ആനന്ദരാജിന്റെ മകള്‍ എ. ഗീത(23)യാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മരിച്ചത്. ഉയര്‍ന്ന സമുദായക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭര്‍ത്തൃസഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു ഭീഷണിപ്പെടുത്തിയെന്ന് ഗീത പോലീസിനു മൊഴിനല്‍കിയിരുന്നു.
സപ്തംബര്‍ 19 നാണ് ശരീരമാകെ പൊള്ളലേറ്റ ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗീതയുടെ ഭര്‍ത്താവ് വട്ടവട, കോവിലൂര്‍ സ്വദേശി വിനോദ് കുമാറും മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ സഹോദരന്‍ സുരേഷും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നു നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വയറുവേദനയ്ക്ക് ചികിത്സയ്ക്ക് ചെന്നപ്പോള്‍ തന്നെയും ഭര്‍ത്താവ് വിനോദിന്റെ സുഹൃത്തിനേയും ചേര്‍ത്ത് അപവാദം പറഞ്ഞുപരത്തിയെന്നും ഗീത പോലീസിനു മൊഴിനല്‍കിയിരുന്നു. പൊള്ളലേറ്റതു പാചകത്തിനിടെ ഗ്യാസ് സ്റ്റൗ ലീക്ക് ചെയ്തപ്പോള്‍ അബദ്ധത്തില്‍ തീപടര്‍ന്നതു മൂലമാണെന്നും മരണമൊഴിയില്‍ പറഞ്ഞിരുന്നു.
സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും ഗീതയ്‌ക്കെതിരെ അപവാദം പറഞ്ഞുപരത്തി അപമാനിക്കുകയും ചെയ്തതായി വിനോദും മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ശാന്തമ്പാറ പോലീസ് നടപടിയെടുത്തില്ലെന്നു ഗീതയുടെ ബന്ധുക്കളും പരാതിപ്പെടുന്നു. പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വീടുകളില്‍ ഒരുസംഘം ആളുകള്‍ എത്തി ഭീഷണിപ്പെടുത്തിയതായും ഗീതയുടെ ബന്ധുക്കള്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ ഗീതയുടെ സംസ്‌കാരം നടത്താന്‍
അനുവദിക്കില്ലെന്നാണു ബന്ധുക്കളുടെ നിലപാട്. ജാനകിയാണ് മാതാവ്. സഹോദരന്‍: ശെല്‍വകുമാര്‍. ഗീത നേരിട്ട മാനസിക പീഡനത്തെപ്പറ്റിയും മറ്റും കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് മന്ത്രി എ.പി. അനില്‍കുമാറിനെ അറിയിച്ചതിനെ തുടര്‍ന്നു കുടുംബത്തിന് 10,000 രൂപ അടിയന്തര സഹായം ലഭ്യമാക്കാന്‍ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
Keywords: Dalit woman harassed for inter-caste marriage sets herself afire, Kottayam, Medical College, Treatment, Threat phone call, Police, Kerala.

Also Read:
ബാങ്ക് കവര്‍ച്ച: മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍കൊണ്ടുവരും - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Keywords: Dalit woman harassed for inter-caste marriage sets herself afire, Kottayam, Medical College, Treatment, Threat phone call, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.