തിരുവനന്തപുരം: (www.kvartha.com 11/02/2015) രാജ്യവ്യാപകമായി ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്ന ഇറാം സയന്റിഫിഖ് സൊല്യൂഷന്‍സിന്റെ മികവിന് അംഗീകാരമായി വീണ്ടും പുരസ്‌കാരം. മികച്ച ടോയ്‌ലറ്റ് ഉല്പന്നത്തിന് യൂണിലിവറിന്റെയും ഡൊമക്‌സിന്റെയും സഹകരണത്തോടെ നല്‍കുന്ന ഇന്ത്യാ സിഎസ്ആര്‍ അവാര്‍ഡാണ് ഇത്തവണ ലഭിച്ചത്.
സംഘടിത സാമൂഹ്യ പ്രതിബദ്ധത പ്രകടമാക്കുന്ന സംരംഭങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കിവരുന്നത്. ന്യൂ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സാനിറ്റേഷന്‍ സമ്മിറ്റ് 2015ല്‍ കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി എച്ച്.കെ. പാട്ടീലില്‍ നിന്ന് ഇറാം സയന്റിഫിക് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജാസിം ഖാന്‍ അവാര്‍ഡ് സ്വീകരിച്ചു. യൂണിലിവര്‍പ്രതിനിധി മാറ്റോ റിസ്സിയും പങ്കെടുത്തു.
രാജ്യത്ത് ആദ്യമായി ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് വിജയകരമാക്കിയതിനുള്ള അംഗീകരം എന്ന നിലയില്‍ ഇറാമിനു 35 അവാര്‍ഡുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ശുചിത്വ രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്ന ഇ ടോയ്‌ലറ്റ് 14 സംസ്ഥാനങ്ങളിലായി ഇതുവരെ 600 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. അനായാസം ഉപയോഗിക്കാവുന്നതും വൃത്തിയും വെടിപ്പും പൂര്‍ണമായി ഉറപ്പു നല്‍കുന്നതുമാണ് ഇ ടോയ്‌ലറ്റുകള്‍. പൊതുശിചിത്വ രംഗത്ത് രാജ്യത്തിനു ഭാവി പ്രതീക്ഷയായി സ്‌കൂളുകളിലേക്കു പ്രത്യേകമായി തയ്യാറാക്കിയ ഇ ടോയ്‌ലറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു.
ശുചിത്വപൂര്‍ണമായ ഇന്ത്യക്കു വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങളില്‍ തുടര്‍ന്നും ഭാഗമാകാന്‍ ഇ ടോയ്‌ലറ്റിന്റെ വന്‍ വിജയവും പുരസ്‌കാരങ്ങളും പ്രേരണ നല്‍കുന്നതായി ഐടിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗം ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.