Criticized | ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്‍ഡിഎഫും യുഡിഎഫും കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഡ്വ. കെ ശ്രീകാന്ത്
Apr 5, 2024, 18:39 IST
കണ്ണൂര്‍: (KVARTHA) ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കേന്ദ്ര ഇലക്ഷന്‍ കമിഷന്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് കണ്ണൂരില്‍ ആവശ്യപ്പെട്ടു. കേന്ദ്രസേനയെ നിയമിക്കുന്നതോടൊപ്പം ജില്ലയിലെ എല്‍ഡിഎഫ് - യുഡിഎഫ് പോകറ്റുകളിലെ ബൂതുകളില്‍ നിഷ്പക്ഷ സേനാംഗങ്ങളെ നിയമിച്ച് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
കണ്ണൂരില്‍ ബിജെപി ജില്ലാ കമിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ ഏറ്റെടുക്കണം. ഇതിനായി നിവേദനം നല്‍കും. പൊലീസ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമും കോണ്‍ഗ്രസും ഒരുപോലെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപകമായ അക്രമം നടത്തി ഭീതിപരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമം. ഈ ഗൂഢാലോചനയുടെ ഭാഗമാണ് പാനൂരിലെ ബോംബ് സ്ഫോടനം. സിപിഎം ജില്ലാ നേതാക്കള്‍ അടക്കം അറിഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. ബോംബ് നിര്‍മാണ വിവരം അറിഞ്ഞിട്ടും പൊലീസ് റെയ്ഡ് നടത്തിയില്ല. പൊലീസിന്റെ വീഴ്ചയാണ് എല്ലാറ്റിനും കാരണമെന്നും ശ്രീകാന്ത് ആരോപിച്ചു.
ഒരുഭാഗത്ത് ഇങ്ങനെയുള്ള ശ്രമം സിപിഎം നടത്തുമ്പോള്‍ ഇതേ ശ്രമമാണ് കോണ്‍ഗ്രസില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ദേശവിരുദ്ധ ശക്തികള്‍ ആയുധം ശേഖരിക്കുന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എസ് ഡി പി ഐ നേതാക്കളുമായി നേരത്തെ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇത് പുറത്തു വന്നപ്പോള്‍ അവരുടെ വോട് വേണ്ടായെന്ന് പറഞ്ഞ് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് നടത്തുന്നതെന്നും കെ ശ്രീകാന്ത് പറഞ്ഞു.

Keywords: Adv. K Srikanth says LDF and UDF are trying to sabotage the elections in Kannur by creating an atmosphere of terror, Kannur, News, Allegation, Criticism, Adv. K Srikanth, Politics, BJP, LDF, UDF, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.