ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി ഷബീറും എറണാകുളം സ്വദേശി ബോംബ് ഇസ്മായീലുമാണ് അറസ്റ്റിലായത്. ഷബീര്‍ തീവ്രവാദകേസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ജ്വല്ലറി കവര്‍ച്ചക്കേസിലാണ് ഇവര്‍ രണ്ടു പേരും പിടിയിലായത്. ജ്വല്ലറിയുടമയില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണമാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. കവര്‍ച്ചചെയ്തുണ്ടാക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്തതും തടിയന്റവിട നസീറാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Keywords: Kochi, Arrest, Thadiyantavida Naseer, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
