Crime Branch | കത്തുവിവാദം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് വീട്ടില്‍ വച്ച് രേഖപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കത്തുവിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആര്യയുടെ വീട്ടില്‍വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്.

മേയറുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂ എന്നിരിക്കെ പരാതി നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേയറുടെ മൊഴി എടുക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് വീട്ടില്‍ വച്ച് മൊഴി രേഖപ്പെടുത്തിയത്.

Crime Branch | കത്തുവിവാദം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് വീട്ടില്‍ വച്ച് രേഖപ്പെടുത്തി

നിയമനവുമായി ബന്ധപ്പെട്ട കത്ത് വാട്‌സ് ആപിലൂടെയാണു പ്രചരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം. പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സിപിഎമിനെ നാണക്കേടിലാക്കിയ കോര്‍പറേഷന്‍ കത്തു വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.

അതേസമയം, കേസില്‍ ക്രൈംബ്രാഞ്ചിനു ഡിജിപി അനില്‍കാന്ത് നല്‍കിയ നിര്‍ദേശം 'അന്വേഷിച്ചു റിപോര്‍ട് ചെയ്യുക' (എന്‍ക്വയര്‍ ആന്‍ഡ് റിപോര്‍ട്) എന്നു മാത്രമാണ്. എസ്പി എസ് മധുസൂദനന് ഈ നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ശെയ്ഖ് ദര്‍വേഷ് സാഹിബ് കൈമാറിയിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടില്ല.

'രെജിസ്റ്റര്‍ എ കേസ് ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റ്' എന്നു കൃത്യമായി നിര്‍ദേശിക്കാത്തതിനാല്‍, പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പെറ്റി കേസുകളുടെ അന്വേഷണ സ്വഭാവം മാത്രമാകും മേയറുടെ പരാതിയിന്മേലുള്ള അന്വേഷണത്തിലുണ്ടാകുക. സംഭവത്തില്‍ പാര്‍ടിക്കാരില്‍ ചിലര്‍ക്കു ബന്ധമുണ്ടെന്ന ആരോപണം ശക്തമാണെന്നതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത് പാര്‍ടിക്കു ദോഷകരമായേക്കും.

Keywords: Letter controversy: Thiruvananthapuram Mayor Arya Rajendran's statement recorded by Crime Branch at home, Thiruvananthapuram, News, Controversy, Letter, Crime Branch, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia