കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന് പരിക്ക്

 


കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ സി.പി.എം. പ്രവര്‍ത്തകന് പരിക്കേറ്റു. കൂത്തുപറമ്പ് സ്വദേശി അജേഷിനാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി ബോംബ് നിര്‍മ്മാണം വ്യാപിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഉത്തരവില്‍ പോലീസ് കണ്ണൂര്‍ പരിസരപ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. കൂത്തുപറമ്പിലേയ്ക്ക് പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിനായി  നിയോഗിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന് പരിക്ക്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kannur, Kuthuparamba, CPM Worker, Injured, Bomb Blast, Police, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia