മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ മത്സരിക്കാന്‍ സിപിഎം ഒരുങ്ങുന്നു; വി എസ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍
Aug 17, 2015, 15:18 IST
തിരുവനന്തപുരം: (www.kvartha.com 17.08.2015) കൈയ്യെത്തുംദൂരെ എത്തിയ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ മത്സരിക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്നു സൂചന. വി എസ് അച്യുതാന്ദനും പിണറായി വിജയനും മത്സരിക്കില്ലെന്നും അവര്‍ പ്രചാരണ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നുമാണ് വിവരം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഭാവികമായി മത്സര രംഗത്തുണ്ടാകില്ല.
തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതി നോക്കിയാകും ആര് മുന്നണിയെ നയിക്കണമെന്നു തീരുമാനിക്കുക. വിജയിച്ച് അധികാരത്തിലെത്തിയാല്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുക, പ്രതിപക്ഷത്താണെങ്കില്‍ എംഎല്‍എമാരില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത കമ്മിറ്റിയിലുള്ളവരിലൊരാളെ പ്രതിപക്ഷ നേതാവാക്കുക എന്നതായേക്കും രീതി. അധികാരത്തിലെത്താന്‍ കഴിയുമെന്നുതന്നെയാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാല്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പ്രചാരണത്തിനു താനുണ്ടാകില്ലെന്നു വി എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണു വിവരം.
പ്രചാരണ രംഗത്ത് വി എസ് ഉണ്ടാകണം എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പക്ഷ നേതാക്കള്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആരുടെയെങ്കിലും പേരു പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി സിപിഎമ്മിന് മുമ്പേ ഇല്ല. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായി മത്സരിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിത്തന്നെയാകും അവതരിപ്പിക്കപ്പെടുക. പാര്‍ട്ടി അതു ചെയ്തില്ലെങ്കിലും മാധ്യമങ്ങള്‍ അങ്ങനെ ചെയ്യും.
അത്തരമൊരു സാഹചര്യത്തില്‍ പ്രചാരണ രംഗത്തു സജീവമാകാനുള്ള മടിയാണ് വി എസ്
പ്രകടിപ്പിക്കുന്നത്. പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ മുന്നില്‍ നിന്നു വോട്ടു ചോദിക്കുന്നു എന്ന സ്ഥിതി വരുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഫലം വന്നു കഴിയുമ്പോള്‍ അപ്പോഴത്തെ സ്ഥിതി അനുസരിച്ച് നിലപാടെടുക്കാം എന്നു വി എസും കരുതുന്നുണ്ടോ എന്നു വ്യക്തമല്ല. പക്ഷേ, തന്നെ മുഖ്യമന്ത്രിയാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നില്ല.
അതേസമയം, കണ്ണൂര്‍ ജില്ലയിലെ രണ്ടോ മൂന്നോ നിയോജക മണ്ഡലങ്ങള്‍ പിണറായിക്ക് വേണ്ടി ഇപ്പോള്‍ത്തന്നെ ഒരുക്കിയെടുക്കുന്നുവെന്നുമുണ്ട് പ്രചാരണം. ഇതിലേതെങ്കിലും ഒന്നില്‍ അദ്ദേഹം പൊതു തെരഞ്ഞെടുപ്പില്‍ത്തന്നെ മത്സരിക്കുമത്രേ. അധികാരത്തിലെത്തുമെന്നു പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തത് എന്ന പ്രചാരണമുണ്ടാകുമോ എന്ന ഭയമാണ് ഇതിനു കാരണമെന്നാണു വ്യാഖ്യാനം. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാകും.
Also Read:
ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; വ്യാപാരി ഞെട്ടി
Keywords: Thiruvananthapuram, V.S Achuthanandan, Election, Kodiyeri Balakrishnan, Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.