Mathew Kuzhalnadan | മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം; മൂന്നാറില്‍ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തല്‍
Aug 15, 2023, 17:53 IST
കൊച്ചി: (www.kvartha.com) കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം. കലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം എറണാകുളം ജില്ലാ സെക്രടറി സിഎന്‍ മോഹനന്‍ ആണ് എം എല്‍ എക്കെതിരെ ആരോപണം ഉന്നയിച്ചത്. മൂന്നാറില്‍ ഏഴു കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു രെജിസ്റ്റര്‍ ചെയ്ത് സ്റ്റാംപ് ഡ്യൂടി വെട്ടിപ്പ് നടത്തിയെന്നാണ് മാത്യു കുഴല്‍നാടനെതിരെയുള്ള ആരോപണം.
2021 മാര്‍ച് 18ന് രാജകുമാരി സബ് രെജിസ്ട്രാര്‍ ഓഫിസില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് കമിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണ് പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നും മോഹനന്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പു കമിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ദുബൈ, ഡെല്‍ഹി, ഗുവാഹതി, ബെംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ താന്‍ കൂടി പങ്കാളിയായ നിയമസ്ഥാപനത്തില്‍ നിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്‍നാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി.
ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎമിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരായുള്ള ആദായനികുതി തര്‍ക്ക പരിഹാരബോര്‍ഡിന്റെ വിധി നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. ഇതാണ് സിപിഎമിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
2021 മാര്‍ച് 18ന് രാജകുമാരി സബ് രെജിസ്ട്രാര്‍ ഓഫിസില്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് കമിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണ് പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നും മോഹനന്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പു കമിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ദുബൈ, ഡെല്‍ഹി, ഗുവാഹതി, ബെംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ താന്‍ കൂടി പങ്കാളിയായ നിയമസ്ഥാപനത്തില്‍ നിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്‍നാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി.
Keywords: CPM new allegation against Mathew Kuzhalnadan, Kochi, News, Mathew Kuzhalnadan, CPM, Allegation, Press Meet, Politics, Congress, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.