Rajmohan Unnithan | 'പുതുപ്പള്ളിയിൽ സിപിഎമുകാരും ചാണ്ടി ഉമ്മന് വോട് ചെയ്യും, കാരണമിതാണ്'; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറയുന്നു

 


കാസർകോട്: (www.kvartha.com) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ സിപിഎമുകാരും ചാണ്ടി ഉമ്മന് വോട് ചെയ്യുമെന്നും അതിന് തക്കതായ കാരണങ്ങൾ ഉണ്ടെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തി. 53 കൊല്ലം പുതുപ്പള്ളിയിൽ എംഎൽഎയായിരുന്ന ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിക്കാരുടെ ഒരു വികാരമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം അവിടത്തെ ജനങ്ങൾ ഉമ്മൻചാണ്ടിയുടെ ഓർമകളുമായാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം കെവാർത്തയോട് പറഞ്ഞു.

Rajmohan Unnithan | 'പുതുപ്പള്ളിയിൽ സിപിഎമുകാരും ചാണ്ടി ഉമ്മന് വോട് ചെയ്യും, കാരണമിതാണ്'; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറയുന്നു

ഇപ്പോൾ പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തരംഗമാണ്. ഇത്രയേറെ ബഹുമതി കിട്ടിയ ഒരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. കെ കരുണാകരനാണ് ഇതിന് മുമ്പ് കേരളത്തിൽ വലിയ രീതിയിലുള്ള അംഗീകാരം കിട്ടിയ നേതാവ്. അദ്ദേഹത്തെ വിയോഗത്തിന് ശേഷം ഏറ്റെടുത്തത് കോൺഗ്രസ് പാർടിയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തെ ഏറ്റെടുത്തിരിക്കുന്നത് പുതുപ്പള്ളിയിലെ ജനങ്ങളാണ്. അതിൽ സിപിഎമുകരും കോൺഗ്രസുകാരും മാത്രമല്ല. ആബാല വൃദ്ധം ജനങ്ങളുമാണുള്ളത്.

ഉമ്മൻ ചാണ്ടിയുടെ മരണ വിവരം അറിഞ്ഞ് ആർത്തുനിലവിളിക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഭൗതികശരീരം 150 കി.മീ ദൂരം രണ്ട് പകലും ഒരു രാത്രിയും പിന്നിട്ടാണ് പുതുപ്പള്ളിയിൽ എത്തിച്ചത്. കേരളത്തിന്റെ മുഴുവൻ വികാരമായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസിൽ നിലനിൽക്കുന്ന ഒരേയൊരു വികാരം ഉമ്മൻ ചാണ്ടി മാത്രമാണ്. ഇത് മനസിലാക്കിയാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തൃക്കാക്കരയിലേത് പോലെ കാംപ് ചെയ്യാതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടിയുടെ മകനെതിരെ ആര് നിന്നാലും വിജയിക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

എംഎൽഎമാരോട് പോലും അവിടെ കാംപ് ചെയ്യേണ്ടെന്നാണ് സിപിഎം നേതൃത്വം അറിയിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി വികസനം കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് സിപിഎം ചോദിക്കുന്നത്. ഉമ്മൻചാണ്ടിയാണ് വിഴിഞ്ഞം പദ്ധതിയും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും ഇൻഫോ പാർകും സ്മാർട് സിറ്റിയും കൊണ്ടുവന്നത്. 14 ജില്ലയിൽ 14 മെഡികൽ കോളജ് ഉമ്മൻ ചാണ്ടിയാണ് കൊണ്ടുവന്നത്. ബഹുജന സമ്പർക്ക പരിപാടിയിലൂടെ പാവങ്ങൾക്ക് സഹായങ്ങൾ വാരിക്കോരി നൽകി.



ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട നേതാവ് കേരളത്തിലില്ല. ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉമ്മൻ ചാണ്ടി ജീവിക്കുന്നു. അവിശ്വസനീയമായ കെട്ടുകഥകൾ പ്രചരിപ്പിച്ച് അബദ്ധജടിലമായ പ്രസ്‍താവനകളും തെറ്റിദ്ധാരണജനകമായ വാർത്തയും നൽകി ഒരു നേതാവിനെ ഉന്മൂലനം ചെയ്യാൻ ആവനാഴിയിലെ അവസാനത്തെ ആയുധവും ഉപയോഗിച്ചു.

ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നുവന്ന ആരോപണത്തിനെതിരെ ഉമ്മൻ ചാണ്ടി ഒരു കമീഷനെ വെച്ചു. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന ചൊല്ല് പോലെ അതിന്റെ ഫലം ഇപ്പോൾ മുഖ്യമന്ത്രി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്നയാണ്. ഇതെല്ലം പ്രപഞ്ച നീതിയാണെന്നും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന് തിരിച്ച് കിട്ടിയതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Election History, Puthuppally, Oommen Chandy, Bye-Election, CPM, CPM members will also vote for Chandy Oommen in Pudupally: Rajmohan Unnithan MP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia