തെ­ര­ഞ്ഞെ­ടു­പ്പില്‍ നിന്നും വി­ട്ടു­നി­ന്ന സി.പി.എം.അം­ഗ­ത്തി­ന്റെ വീ­ടി­നു­നേ­രെ ആ­ക്ര­മം

 


തെ­ര­ഞ്ഞെ­ടു­പ്പില്‍ നിന്നും വി­ട്ടു­നി­ന്ന സി.പി.എം.അം­ഗ­ത്തി­ന്റെ വീ­ടി­നു­നേ­രെ ആ­ക്ര­മം കാട്ടാക്കട: സി.പി.എം അംഗം കെ. രാജേന്ദ്രന്റെ വീട് ഒരു സംഘം ആക്രമിച്ചു. മാറനല്ലൂര്‍ പഞ്ചായത്ത് പ്ര­സി­ഡന്റ് തെരഞ്ഞെടുപ്പില്‍­നിന്നും രാ­ജേ­ന്ദ്രന്‍ വിട്ടു­നി­ന്ന­തി­നെ തു­ടര്‍­ന്നാണ് അ­ക്ര­മം. പ്ര­സിഡന്റ് തെരഞ്ഞെടുപ്പുകഴിഞ്ഞ് അരമണിക്കൂറിനുള്ളിലാണ് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. അ­ക്ര­മ­ത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ ത­കര്‍­ന്നി­ട്ടുണ്ട്. ഇതേ തു­ടര്‍ന്ന് രാജേന്ദ്രന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടു­ത്തി­യുണ്ട്.

എരുത്താവൂര്‍ ചന്ദ്രനും രാജേന്ദ്രനുമെ­തി­രെയും കോണ്‍ഗ്രസ്­ -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മാറനല്ലൂരില്‍ പ്രകടനം നടത്തി. ജംഗ്ഷനില്‍ എരുത്താവൂര്‍ ചന്ദ്രന്റെ കോലവും കത്തിച്ചു. ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി പി.സി. പ്രഷീദ്, തങ്കരാജ്, എ.സുരേഷ് കുമാര്‍, ജെ. ബിജു എന്നിവര്‍ പ്ര­ക­ട­ന­ത്തിന് നേതൃത്വം നല്‍കി.

തൂങ്ങാംപാറ ജംഗ്ഷനില്‍ എരുത്താവൂര്‍ ചന്ദ്രന്റെയും രാജേന്ദ്രന്റെയും ഫോട്ടോ സ്ഥാപിച്ച് കരിങ്കൊടി കെട്ടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടി പാര്‍ട്ടിയെ ഒ­റ്റിക്കൊടുത്ത നേതാക്കളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് കരിങ്കൊടികെട്ടിയത്.

മാറനല്ലൂര്‍ ഗ്രാമപഞ്ചാ­യത്ത് അഴിമതിയുടെയും അനാശാസ്യത്തിന്റെയും കേന്ദ്ര­മാ­യെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും ഇടതുമുന്നണിയുടെ പ്ര­സിഡന്റ് സ്ഥാനാര്‍ഥിയുമായ എന്‍.ഭാസുരാംഗന്‍ ആരോപിച്ചു.

Keywords:  Election, House,Attack, Block Panchayat President, Police, Protection, Congress, Photo, Leaders, Corruption, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia