No Link | പാനൂര്‍ സ്ഫോടനവുമായി സിപിഎമിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം; ബോംബ് നിര്‍മാണം നടത്തിയവര്‍ പാര്‍ടി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെന്നും വിശദീകരണം
Apr 5, 2024, 19:22 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച യുവാവിനെയും പരുക്കേറ്റവരെയും തളളിപറഞ്ഞുകൊണ്ടു സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്ഫോടനത്തില്‍ സിപിഎമിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പാനൂര്‍ ഏരിയാ സെക്രടറി കെ ഇ കുഞ്ഞബ്ദുല്ല പാനൂര്‍ ഏരിയാ കമിറ്റി ഓഫീസില്‍ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തില്‍ പരുക്കേറ്റ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്. ആ ഘട്ടത്തില്‍ തന്നെ ഇവരെ പാര്‍ടി തളളി പറഞ്ഞതുമാണ്. നാട്ടില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ടി പരസ്യമായി ഇവരെ തള്ളി പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വം എതിരാളികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധാനാന്തരിഷം നിലനിര്‍ത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത പാര്‍ടിയാണ് സിപിഎം. സമാധാനാന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ടികള്‍ക്കും, പൊലീസിനും ബോധ്യമുള്ളതാണ്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം പാനൂര്‍ ഏരിയ സെക്രടറി കെഇ കുഞ്ഞബ്ദുല്ല ആവശ്യപ്പെട്ടു.

Keywords: CPM Leaders Say Nothing to do With Panur Blast, Kannur, News, Allegation, CPM Leaders, Paur Bomb Blast, Lok Sabha Election, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.