ആദ്യ വിവാഹം നിലനില്‍ക്കേ വിവാഹിതയും 2 കുട്ടികളുടെ മാതാവുമായ യുവതിയുമായി അടുത്തു, പിന്നീട് വിവാഹം കഴിച്ചു; വിലക്കുണ്ടായിട്ടും അവഗണിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സി പി എം

 


കൊല്ലം: (www.kvartha.com 22.02.2020) ആദ്യ വിവാഹം നിലനില്‍ക്കേ വിവാഹിതയും രണ്ടു മക്കളുമുള്ള പഞ്ചായത്ത് ജീവനക്കാരിയെ വിവാഹം കഴിച്ച ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എസ് സജീഷിനെ (38) സി പി എം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ബ്‌ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയെയാണ് ഇയാള്‍ രണ്ടാമത് വിവാഹം ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരുമൊത്ത് യാത്രകള്‍ നടത്തുകയും അത് പാട്ടാവുകയും ചെയ്തതോടെ ഈ ബന്ധം തുടരുന്നതിനെ പാര്‍ട്ടി വിലക്കിയിരുന്നു.

ആദ്യ വിവാഹം നിലനില്‍ക്കേ വിവാഹിതയും 2 കുട്ടികളുടെ മാതാവുമായ യുവതിയുമായി അടുത്തു, പിന്നീട് വിവാഹം കഴിച്ചു; വിലക്കുണ്ടായിട്ടും അവഗണിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സി പി എം

എന്നാല്‍ അത് വകവയ്ക്കാതെ വീണ്ടും കാമുകിയുമായുള്ള ബന്ധം തുടര്‍ന്നപ്പോള്‍ പാര്‍ട്ടി വീണ്ടും ഇടപെട്ടു. വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് വരാന്‍ പാര്‍ട്ടി ഉപദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആറുമാസം മുമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും സജീഷിനെ മാറ്റി നിറുത്തി.

എന്നാല്‍ കാമുകിയുമായുള്ള ബന്ധം തുടരുകയും സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് കാമുകിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആദ്യ വിവാഹം നേരത്തെ വേര്‍പെടുത്തിയെന്ന നിലയിലായിരുന്നു രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് ആദ്യ ഭാര്യ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്.

ആദ്യ ഭാര്യ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും ജില്ലാ രജിസ്ട്രാര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ വിവാഹബന്ധം നിലനില്‍ക്കേ വീണ്ടും വിവാഹം കഴിക്കുന്നത് നിയമപരമായി കുറ്റകരമായതിനാല്‍ ഇയാള്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകും.

സി പി എം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു സജീഷ്. 2014-16 കാലയളവിലാണ് ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പിറവന്തൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ചു. യുവ പ്രാതിനിധ്യത്തിന് മുന്‍തൂക്കം നല്‍കി പാര്‍ട്ടി സജീഷിനെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കി.

പ്രസിഡന്റായതോടെ സജീഷില്‍ പ്രണയം മുളപൊട്ടി. ബ്‌ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ കിളിമാനൂര്‍ സ്വദേശിയായ യുവതിയുമായി ചുറ്റിക്കറങ്ങാന്‍ തുടങ്ങി. രണ്ട് മതവിഭാഗങ്ങളിലുള്ളവരാണ് സജീഷും യുവതിയും. മാതൃകയാകേണ്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് പഞ്ചായത്തിലെ മറ്റ് ജീവനക്കാരെയും നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. പാര്‍ട്ടി വിലക്കിയിട്ടും കാമുകിയെ കൈവിടാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. അതും രണ്ട് മക്കളുള്ള യുവതിയെ.

Keywords:  CPM leader expelled from party, Kollam, News, Politics, Marriage, Children, Woman, CPM, DYFI, Leader, Punishment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia