യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സി പി എം നേതാവ് തന്നെ സന്ദര്‍ശിച്ചുവെന്ന് സരിത

 


ആലപ്പുഴ:(www.kvartha.com 01.04.2014) ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന  യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി സജി ചെറിയാന്‍ തന്നെയും ബിജു രാധാകൃഷ്ണനെയും സന്ദര്‍ശിച്ചിരുന്നുവെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്. നായര്‍.

കാറ്റാടിപ്പാടം വൈദ്യുതി പദ്ധതി തട്ടിപ്പുകേസില്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സരിത.
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഭരണമാറ്റമുണ്ടാകുമെന്നു പറഞ്ഞ സജി ചെറിയാന്‍ പിന്നീട് തന്റെ അഭിഭാഷകന്‍  ഫെനി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചിരുന്നു.

ഫെയ്‌സ്ബുക്കില്‍ കേന്ദ്ര ഊര്‍ജമന്ത്രി കെ.സി. വേണുഗോപാലിന്റെയും തന്റെയും പേരു ചേര്‍ത്ത് അപകീര്‍ത്തികരമായി പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ സൗത്ത് പോലീസ് തന്നെ വിളിച്ചിരുന്നുവെന്നും സരിത പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സി പി എം നേതാവ് തന്നെ സന്ദര്‍ശിച്ചുവെന്ന് സരിതതനിക്ക് രാഷ്ട്രീയ മോഹമൊന്നും ഇല്ലെന്നു പറഞ്ഞ സരിത പറയാനുള്ള കാര്യങ്ങള്‍ വോട്ടെടുപ്പിനുശേഷം  വെളിപ്പെടുത്തുമെന്നും ഇപ്പോള്‍ പറഞ്ഞാല്‍ പലരും കുടുങ്ങുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

തന്നെക്കുറിച്ച്  മോശം  പരാമര്‍ശം ഇനിയും നടത്തിയാല്‍ ടീം സോളാറില്‍ എസ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനുള്ള പങ്കും വെളിപ്പെടുത്തും. അതില്‍ വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടും. എസ്എന്‍ഡിപി യോഗം നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ടീം സോളാറുമായി ബന്ധമുണ്ടെന്നും സരിത പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Keywords: Candidate, Saritha. S.Nair, SNDP, K.C.Venugopal, Alappuzha, UDF, Lok Sabha, Politics, Media, Advocate, Election-2014, Alappuzha, Vellapally Natesan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia