കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; ചന്ദ്രശേഖരനെ കെട്ടിപ്പിടിച്ച പിണറായിയും സിപിഎമ്മും വെട്ടിലായി
Sep 27, 2015, 12:26 IST
തിരുവനന്തപുരം: (www.kvartha.com 27.09.2015) കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി അന്വേഷണം സിബിഐക്കു വിടണമെന്നു ഹൈക്കോടതി വിധിച്ചതോടെ സി പി എം, സി ഐ ടി യു നേതൃത്വങ്ങള്‍ രാഷ്ട്രീയമായി വെട്ടിലായി. കോര്‍പറേഷനിലെ അഴിമതിയോട് സി ഐ ടി യുവും പാര്‍ട്ടി നേതൃത്വവും ഒത്തുതീര്‍പ്പു സമീപനം സ്വീകരിച്ചുപോന്നതാണു കാരണം. മാത്രമല്ല, കശുവണ്ടി വികസന കോര്‍പറേഷനെ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ പിണറായി വിജയനും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരനെ ബുദ്ധിമുട്ടിക്കാതെ പ്രശ്‌നം തീര്‍ക്കണം എന്നാണ് അവിടെ പിണറായി മാധ്യമങ്ങളോടു പറഞ്ഞത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ചന്ദ്രശേഖരനു രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ ശരിക്കും വെട്ടിലായത് പിണറായിയും സി പി എം നേതൃത്വവുമാണ്. കൊല്ലം ജില്ലയിലെ സിപിഎമ്മില്‍ ഈ വിഷയം കത്തുകയാണ്.
കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ്് ഡയറക്ടര്‍ കെ എ രതീഷും നടത്തിക്കൊണ്ടിരിക്കുന്ന ക്രമക്കേടുകളേക്കുറിച്ച് ഡോ. ഏബ്രഹാം ഹൈക്കോടതിക്കു റിപ്പോര്‍ട്ടു കൊടുത്തതായിരുന്നു ചന്ദ്രശേഖരനെ നിരാഹാരത്തിനു പ്രേരിപ്പിച്ചിരുന്നത്. കോര്‍പറേഷനില്‍ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. പരാതികളും അഴിമതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും പെരുകിയപ്പോള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ. കെ എം ഏബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും ശുപാര്‍ശകളും കോര്‍പറേഷനിലെ ഉന്നതരെ വിറളി പിടിപ്പിച്ചതിനു തെളിവാണ് ചന്ദ്രശേഖരന്റെ നിരാഹാരം.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നീക്കം സ്വകാര്യ മുതലാളിമാരെ സഹായിക്കാനാണെന്നു ചന്ദ്രശേഖരന്‍ നേരത്തേതന്നെ ആരോപിച്ചിരുന്നു. മാത്രമല്ല സര്‍ക്കാരിന്റെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഹൈക്കോടതിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയതു ശരിയാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിനുള്ള മറുപടി കെ എം ഏബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. 2015 ഫെബ്രുവരി 10ന് താന്‍ മുഖ്യമന്ത്രിക്ക് ഒരു കുറിപ്പ് സമര്‍പ്പിച്ചിരുന്നുവെന്നും സ്വതന്ത്രമായ അന്വേഷണത്തിനുവേണ്ടി മാനേജിംഗ് ഡയറക്ടറെ അടിയന്തരമായി മാറ്റുകയും ഹൈക്കോടതിക്കു മുന്നിലുള്ള റിട്ട് പെറ്റീഷന്‍ തീര്‍പ്പാകുന്നതുവരെയെങ്കിലും സത്യസന്ധനായ ഒരുദ്യോഗസ്ഥന് എംഡിയുടെ ചുമതല നല്‍കണെന്നു ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം അതില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന്മേല്‍ ഒരു തീരുമാനവുമെടുത്തില്ല. ഇതേത്തുടര്‍ന്നാണ് കോടതിക്ക് നേരിട്ടു റിപ്പോര്‍ട്ടു നല്‍കിയത്.
കോടതി നിര്‍ദേശപ്രകാരം നേരത്തേ, 2014 ഒക്ടോബറില്‍ ആദ്യ സത്യവാങ്മൂലം അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്നുണ്ടാകാത്ത പ്രകോപനമാണ് കോര്‍പറേഷന്‍ തലപ്പത്ത് ഇപ്പോഴുണ്ടായിരിക്കുന്നത്. സിബിഐ അന്വേഷണത്തിനു കോടതി നിര്‍ദേശിക്കുമോ എന്ന ഭയമാണ് അതിനു പിന്നിലെന്ന് കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കെതിരേ കോടതിയെ സമീപിച്ച സാമൂഹിക പ്രവര്‍ത്തകന്‍ കടകംപള്ളി മനോജും ആരോപിച്ചിരുന്നു. കോര്‍പറേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിദഗ്ധ സമിതിക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം എന്നുകൂടി കോടതി നിര്‍ദേശിച്ചിരുന്നു. വിദഗ്ധ സമിതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ 2014 ഡിസംബര്‍ ആറിന് ഡോ. ഏബ്രഹാം ഒരു യോഗം വിളിച്ചു ചേര്‍ത്തു. കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങുന്നതിന്റെ വില നിശ്ചയിക്കുന്ന ടെണ്ടര്‍ നടപടികള്‍ പ്രാഥമികമായി വിലയിരുത്തുകയും സമിതി അംഗങ്ങളുമായി വിശദമായി ചര്‍ച്ച നടത്തുകയുമാണ് അന്നു ചെയ്തത്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നു തനിക്ക് മനസ്സിലായതായി റിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു. സമിതിക്ക് സ്വതന്ത്രമായും ഇടപെടലുകളില്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ എംഡിയെ ഉടന്‍ മാറ്റണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
രേഖകള്‍ പരിശോധിക്കുന്നതിനു സമിതിയെ സഹായിക്കാന്‍ ധനകാര്യ വകുപ്പില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ വിട്ടുനല്‍കിയിരുന്നു. ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് എംഡി കെ എ രതീഷ് ജനുവരി 17ന് ഡോ. ഏബ്രഹാമിനു കത്തെഴുതി. സമിതിയുമായി സഹകരിക്കുകയും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. മാത്രമല്ല സമിതിയുമായി സഹകരിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പ്രകടിപ്പിച്ചാല്‍ അത് താന്‍ കോടതിയെ അറിയിക്കുമെന്ന താക്കീതുമുണ്ടായി. അന്വേഷണത്തിന്റെ ഉത്തമ താല്‍പര്യത്തിന് എംഡിയെ മാറ്റിനിര്‍ത്തുകയാണു വേണ്ടതെന്ന ശുപാര്‍ശ നടപ്പാക്കാതെ പോയപ്പോഴാണ് മുഖ്യമന്ത്രിയോടുതന്നെ നേരിട്ട് ഇക്കാര്യം ആവശ്യപ്പെടേണ്ടിവന്നത്. പത്ത് ശുപാര്‍ശകളാണ് അദ്ദേഹം ഹൈക്കോടതിക്കു മുന്നില്‍ വച്ചിരിക്കുന്നത്. 2008 മുതല്‍ 2011 വരെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുഴുവന്‍ സമയ അംഗമായി അന്വേഷണങ്ങള്‍ അടുത്തുനിന്ന് നിരീക്ഷിച്ചതിന്റെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശകളെന്നും ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം സെബി അംഗമായിരിക്കുമ്പോള്‍ അന്വേഷിച്ചതാണ് കോളിളക്കം സൃഷ്ടിച്ച സഹാറ കേസ്്. ആ കേസില്‍ ജയിലിലായ മുഖ്യപ്രതി സുബ്രതോ റോയിക്ക് ജാമ്യം അനുവദിക്കണമെങ്കില്‍ പതിനായിരം കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് എന്നാണ് കോടതിയുടെ ഉത്തരവ്.
തോട്ടണ്ടി ഇറക്കുമതിയിലെ ക്രമക്കേട് മൂലം മാത്രം 179 കോടിയുടെ നഷ്ടം കോര്‍പറേഷന്് ഉണ്ടായതായാണ് 2014ലെ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സിബിഐയെപ്പോലുള്ള അന്വേഷണ ഏജന്‍സിക്ക് അന്വേഷണം കൈമാറുകയും ഹൈക്കോടതി മേല്‍നോട്ടം വഹിക്കുകയും ചെയ്യണം എന്നാണ് ഡോ. ഏബ്രഹാമിന്റെ ശുപാര്‍ശകളില്‍ ആദ്യത്തേത്. അന്വേഷണകാലത്ത് എംഡിയെ മാറ്റിനിര്‍ത്തുകയും സര്‍ക്കാര്‍ അദ്ദേഹത്തിന് വേറെ യോജിച്ച ജോലി എന്തെങ്കിലും നല്‍കുകയും ചെയ്യുക, ഡയറക്ടര്‍ ബോര്‍ഡ് മരവിപ്പിക്കുകയും അധികാരങ്ങള്‍ കൊല്ലം കളക്ടര്‍ക്ക് നല്‍കുകയും ചെയ്യുക, വില്പനയും വാങ്ങലും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതില്‍ സഹായിക്കാന്‍ രണ്ട് പ്രൊഫഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ സേവനം വിനിയോഗിക്കാന്‍ കളക്ടറെ അനുവദിക്കുക, സിഎജിയും റിയാബും അടക്കമുള്ള വിവിധ സമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുക, കോര്‍പറേഷനിലെ വാണിജ്യ, സാമ്പത്തിക വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ അധികാരം എടുത്തുമാറ്റി കൊള്ളാവുന്നവരെ ഏല്‍പ്പിക്കുക, ചെയര്‍മാനും എംഡിയും ബോര്‍ഡിലെ രാഷ്ട്രീയ പ്രതിനിധികളും കോര്‍പറേഷന്റെ ഓഫീസുകളോ ഫാക്ടറികളോ സന്ദര്‍ശിക്കുന്നത് വിലക്കുക എന്നിവ ശുപാര്‍ശകളില്‍പ്പെടുന്നു.
ചന്ദ്രശേഖരന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനേക്കുറിച്ച് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മനോജും ചില തൊഴിലാളികളും അദ്ദേഹത്തെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരന്‍ എന്റെ ആളാണെന്ന് അറിയില്ലേ എന്നു ചോദിച്ച രമേശ് നിങ്ങള്‍ ചിലര്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞതായി മനോജ് വെളിപ്പെടുത്തിയിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച പരാതിയേത്തുടര്‍ന്ന് വിജിലന്‍സ് ത്വരിത പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലും കണ്ടെത്തിയത് വലിയ ക്രമക്കേടുകളാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ നടക്കുന്നുവെന്ന വന്‍തോതിലുള്ള പരാതികളാണുള്ളത്. അതൊക്കെ അന്വേഷിക്കേണ്ടതാണ് എന്നാണ് 2012ലെ പരിശോധനയേക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ളതാണ് ആ റിപ്പോര്‍ട്ട്. 2003 മുതല്‍ 2008 വരെയും 2008-2009 കാലയളവിലും സിഎജി റിപ്പോര്‍ട്ടുകളിലും ധനകാര്യ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും കണ്ടെത്തിയ ക്രമക്കേടുകളെയും പരാമര്‍ശിക്കുന്നുണ്ട് അതില്‍.
നാടന്‍ തോട്ടണ്ടിക്കു പകരം നിലവാരം കുറഞ്ഞ നൈജീരിയന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ നടന്നത് വലിയ അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുന്നു;നഷ്ടത്തേക്കുറിച്ചുള്ള കണ്ടെത്തലും. 2013 ഒക്ടോബറില്‍ നടത്തിയ ഇ ടെന്‍ഡറില്‍ ജെഎംജെ എന്ന കമ്പനി മാത്രം സംബന്ധിച്ചതിനേത്തുടര്‍ന്ന് ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴും അവര്‍ മാത്രം. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് അവരില്‍ നിന്നുതന്നെ തോട്ടണ്ടി വാങ്ങാന്‍ തീരുമാനിച്ചു.
ഒരു ടെന്‍ഡര്‍ മാത്രം ലഭിച്ചാല്‍ റീ ടെന്‍ഡര്‍ ചെയ്യുകയാണ് സ്‌റ്റോര്‍ പര്‍ച്ചേസ് നിയമപ്രകാരം ചെയ്യേണ്ടത്. ഇതിനു വിരുദ്ധമായി ചെയര്‍മാനും എംഡിയും ബോര്‍ഡിന്റെ പേരില്‍ ഈ കമ്പനിയുമായി 'നെഗോസിയേഷന്‍' നടത്തി ടെന്‍ഡര്‍ ഉറപ്പിച്ചു. ബോര്‍ഡിലെ മറ്റ് ഒമ്പത് അംഗങ്ങള്‍ പിന്നീട് ഈ നടപടികള്‍ അംഗീകരിച്ച് ഒപ്പുവച്ചു. ഇത് അത്യന്തം ഗൗരവതരവും നിലവിലുള്ള നിര്‍ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കും വിരുദ്ധവുമാണ്. തികച്ചും ക്രമവിരുദ്ധമായ ഈ പ്രവര്‍ത്തികള്‍ വ്യവസായ വകുപ്പ് അതീവ ഗുരുതരമായി കാണേണ്ടതും ഒമ്പത് ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേയും ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്- ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അസംസ്‌കൃത തോട്ടണ്ടി വാങ്ങുന്നതില്‍ സ്്്‌റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ലംഘിക്കുകയും ചില കമ്പനികളില്‍ നിന്ന് അനധികൃതമായി വന്‍തുക മുന്‍കൂറായി കൈപ്പറ്റി കശുവണ്ടിപ്പരിപ്പ് മുന്‍കൂറായി കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ അനുകൂല നിലപാടെടുക്കുകയും മറ്റു നിരവധി ക്രമവരുദ്ധ നടപടികള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കെ എ രതീഷിനെ അടിയന്തരമായി മാറ്റണമെന്നുമുണ്ട്. ബോര്‍ഡംഗങ്ങളും ചെയര്‍മാനും എംഡിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിനേക്കുറിച്ച് കെ എം ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിലും സംശയരഹിതമായി ചൂണ്ടിക്കാണിച്ചിരുന്നു.
Keywords: Thiruvananthapuram, Kerala, CPM, Pinarayi vijayan, CPM in dilemma on cashew corp probe issue.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.