Election 2024 | സ്ഥാനാർഥി നിർണയത്തിൽ ഒരു പടി മുമ്പിൽ എൽഡിഎഫ്; അന്തിമ ഘട്ടത്തിൽ യുഡിഎഫും ബിജെപിയും

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA)
ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയവുമായി ഒരു പടി മുമ്പിലെത്തി. എന്നാൽ മുഖ്യ എതിരാളിയായ യു.ഡി.എഫും ബി.ജെ.പിയും ഇനിയും സ്ഥാനാർത്ഥി നിർണയത്തിൻ്റെ അവസാന ഘട്ടത്തിൽ മാത്രമാണ്. രണ്ടു ദിവസത്തിനുള്ളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും.
  
Election 2024 | സ്ഥാനാർഥി നിർണയത്തിൽ ഒരു പടി മുമ്പിൽ എൽഡിഎഫ്; അന്തിമ ഘട്ടത്തിൽ യുഡിഎഫും ബിജെപിയും

ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് സ്ഥാനാർത്ഥികളെ കണ്ടത്തേണ്ടത്. ആലപ്പുഴയിൽ ന്യൂനപക്ഷ സ്ഥാനാർത്ഥിയും കണ്ണൂരിൽ ഈഴവ സമുദായത്തിലെ സ്ഥാനാർത്ഥിയെയുമാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചതിനു ശേഷമാണ് പുറത്തുവിടുക. ഒരു മണ്ഡലത്തിൽ നിന്നും വിജയ സാധ്യതയുള്ള മൂന്നു പേരെയാണ് പാർട്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്നാണ് വിവരം.

തൃശൂരിനെ കൂടാതെ തിരുവനന്തപുരം, കാസർകോട്, ആറ്റിങ്ങൽ, പത്തനംതിട്ട, എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങൾ. ഇതു കൂടാതെ പാലക്കാടും പാർട്ടി വോട്ടിങ് നിലയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിയായി സെലിബ്രേറ്റികൾ രംഗത്തുവരുമെന്ന അഭ്യൂഹമുണ്ടെങ്കിലും പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് അക്കൗണ്ട് തുടങ്ങുകയെന്നത് ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. കേരളത്തിൽ രണ്ടുതവണ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നു കഴിഞ്ഞു. ഈ മാസം 27 നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. ഇതിനു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുസ്ലിം ലീഗ് മൂന്നാം സീറ്റിനായി കടുംപിടിത്തം നടത്തുന്നതാണ് കോൺഗ്രസിനെ വെള്ളം കുടിപ്പിക്കുന്നത്. മുന്നാം സീറ്റു കിട്ടിയില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നാണ് മുസ്ലിം ലീഗിൻ്റെ ഭീഷണി. എന്തു തന്നെയായാലും ലീഗിനെ അനുനയിപ്പിച്ചതിനു ശേഷം സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാമെന്നാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ. എൽ.ഡി.എഫ് കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കിയതിനാൽ അതിനെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള സ്ഥാനാർത്ഥികളെ തന്നെയാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തിറക്കാൻ സാധ്യത. എന്നാൽ കണ്ണൂരിൽ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളുടെ ഫോട്ടോഷൂട്ടിങ്ങും നിശബ്ദ പ്രചരണവും സി.പി.എം തുടങ്ങിയിട്ടുണ്ട്. വലിയ ആത്മവിശ്വാസത്തോടെയാണ് ഇക്കുറി സി.പി.എമ്മുള്ളത്. കഴിഞ്ഞ തവണത്തെ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇക്കുറിയില്ലെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
  
Election 2024 | സ്ഥാനാർഥി നിർണയത്തിൽ ഒരു പടി മുമ്പിൽ എൽഡിഎഫ്; അന്തിമ ഘട്ടത്തിൽ യുഡിഎഫും ബിജെപിയും

Keywords:  News, News-Malayalam-News, Kerala, Politics, Election-News, Lok-Sabha-Election-2024, CPM Finalizes Candidates for Lok Sabha Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia