Allegation | ദിവ്യ രാജി വയ്ക്കണമെന്ന മുറവിളി പാര്‍ട്ടിയിലും മുന്നണിയിലും ഉയരുന്നു; മുഖം രക്ഷിക്കാന്‍ സിപിഎം

 
CPM Faces Allegations as Demands Rise for Divya’s Resignation
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി 
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനുള്ള യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗം ശുദ്ധ തെമ്മാടിത്തരം
● തെറ്റ് ചെയ്തവര്‍ ആരായാലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം

നവോദിത്ത് ബാബു


കണ്ണൂര്‍: (KVARTHA) പരസ്യ അധിക്ഷേപത്തിലുള്ള 'മനോ വിഷമത്താല്‍ കണ്ണൂര്‍ എഡിഎം നവീന്‍ബാബു ജീവനൊടുക്കിയെന്ന  സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രാജിവയ്പ്പിച്ച് മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം ഒരുങ്ങുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ സമരം നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് അച്ചടക്കനടപടി സ്വീകരിക്കുക. 

Aster mims 04/11/2022

ആരോപണ വിധേയയായ ദിവ്യയെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കിയേക്കുമെന്ന സൂചനയും പുറത്തുവരുണ്ട്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും ജീവനാടുക്കിയ എഡി എമ്മിന്റെ ദേഹത്ത് നിന്നും ഇതുവരെ ആത്മഹത്യാകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവര്‍ ആരായാലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനുള്ള യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗം ശുദ്ധ തെമ്മാടിത്തരമാണ്. ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെവി സാഗര്‍ പറഞ്ഞു. ഇതിനിടെ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പിപി ദിവ്യയെ പിന്തണയ്ക്കാന്‍ ആരുമില്ലാത്തത് രാജി വയ്ക്കാനുള്ള സാധ്യത കൂട്ടിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും ദിവ്യയ്ക്ക് നഷ്ടമായേക്കും.

സിപിഎം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങള്‍ കൈയൊഴിഞ്ഞതോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് പിപി ദിവ്യ പുറത്താകാന്‍ സാധ്യതയേറിയത്. ഉടന്‍ തന്നെ രാജിക്കത്ത് കലക്ടര്‍ക്ക് കൈമാറണമെന്ന ആവശ്യം സിപിഎമ്മില്‍ നിന്നുയരുന്നുണ്ട്. അഡ്വ. ടികെ രത്‌നകുമാരി പകരം പ്രസിഡന്റാവാനാണ് സാധ്യത.

അടിയുറച്ച പാര്‍ട്ടി കുടുംബമാണ് മരിച്ച നവീന്‍ ബാബുവിന്റേതെന്നുള്ളതാണ് ദിവ്യയെ വെട്ടിലാക്കിയത്. ഇടതനുകൂല ഗസറ്റഡ് ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണ് നവീനും ഭാര്യ മഞ്ജുവും. അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ രത്നമ്മയും പാര്‍ട്ടിക്കാരാണ്. 1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രത്നമ്മ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു. 

ജോലിയുടെ തുടക്ക കാലത്ത് എന്‍ജിഒ യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു നവീന്‍. പിന്നീട് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ അംഗമായി. ബന്ധുക്കളില്‍ പലരും സിപിഎം അനുകൂല സര്‍വിസ് സംഘടനകളില്‍ അംഗമാണ്. ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 

പൊതുവേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് നവീന്‍ ജീവനൊടുക്കിയതെന്നും ദിവ്യയുടെ പ്രതികരണം അതിരു കടന്നതെന്നുമാണ് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ആരോപണം. പിപി ദിവ്യയ്ക്കെതിരേ നേതൃത്വത്തിനു പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. 

വിളിക്കാത്ത ചടങ്ങില്‍ ദിവ്യ പങ്കെടുത്തതില്‍ ദുരുദ്ദേശ്യമുണ്ടെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തില്‍ അത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും പറയുന്നു. എഡിഎമ്മിനെ അപമാനിക്കാന്‍ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെയും കൂട്ടിയായിരുന്നു ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ എത്തിയതെന്നും ആരോപണമുണ്ട്. 

പിപി ദിവ്യയെ സംരക്ഷിച്ചാല്‍ അത് ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നും കനത്ത തിരിച്ചടിയാകുമെന്നും സിപിഎമ്മിന് ബോധ്യമുണ്ട്. ദിവ്യക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഘടകക്ഷിയായ സി പി ഐയും. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നുമുള്ള റവന്യൂമന്ത്രി കെ രാജന്റെ പ്രസ്താവന സി പി ഐയുടെ കൂടി നിലപാടാണ്.

മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ദിവ്യയുടെ പക്വതയില്ലാത്ത ഇടപെടല്‍ പ്രതിഫലിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. ദിവ്യക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ദിവ്യയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് രൂക്ഷവിമര്‍ശനങ്ങള്‍. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടെങ്കില്‍ നിയമാനുസൃത വഴി തേടുകയായിരുന്നു വേണ്ടതെന്നാണ് മിക്ക വിമര്‍ശനങ്ങളും. പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കുമെന്നും അറിയുന്നു.

#DivyaResignation  #CPMControversy  #ADMNaveenDeath #PoliticalPressure #CPIDemands

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script