ജനകീയ പ്രശ്നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി
Apr 18, 2013, 21:50 IST
ADVERTISEMENT
ഹൊസങ്കടി: സി.പി.എം. കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര വ്യാഴാഴ്ച വൈകിട്ട് ഹൊസങ്കടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭ ചേരുമ്പോള്‍ ജനകീയ പ്രശ്നങ്ങളൊന്നും ചര്‍ചചെയ്യാതെ സി.പി.എമ്മും ഇടതുമുന്നണിയും തുടര്‍ചായി സഭ സ്തംഭിപ്പിച്ചുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാമാന്യ മര്യാദ കാറ്റില്‍ പറത്തിക്കൊണ്ട് നിഷേധാത്മക സമീപനമാണ് സി.പി.എം. തുടരുന്നത്. ഇത് തുറന്നുകാട്ടുന്നതിന് രമേശ് ചെന്നിത്തലയുടെ കേരള മാര്ചിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഉണര്‍വും പ്രതീക്ഷയും നല്കുന്ന യാത്രയായിരിക്കും ചെന്നിത്തലയുടെ യാത്ര. ജനാധിപത്യചേരിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെയും സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഇടതുപക്ഷം അക്രമരാഷ്ട്രീയവുമായാണ് മുന്നോട്ടുപോകുന്നത്. ഇത് തുറന്നുകാട്ടുകയെന്നതും യാത്രയുടെ ലക്ഷ്യമാണ്. അനേക ലക്ഷം കുടുംബങ്ങളിലേക്ക് കേരളയാത്രയുടെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ രംഗത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അക്രമ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയാണ് ഈ യാത്രയുടെ ലക്ഷ്യം. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ രമേശ് ചെന്നിത്തല നടത്തിയ സ്നേഹ സന്ദേശയാത്ര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഏടുകളാണ് തുന്നിച്ചേര്‍ത്തത്. ഈ യാത്രയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ റിപോര്‍ട്ടായി സര്‍ക്കാറിന് സമര്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പി. പ്രഭാകരനെ ഏകാംഗ കമ്മീഷനായി നിയമിക്കുകയും കമ്മീഷന് നല്കിയ റിപോര്‍ട്ട് അതിവേഗം പ്ലാനിംഗ്ബോര്‍ഡ് അംഗീകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സമയബന്ധിതമായിതന്നെ കമ്മീഷന്റെ റിപോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മഞ്ചേശ്വരം താലൂക്ക് പ്രഖ്യാപനം മഞ്ചേശ്വരത്തെ ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധമായ കേരളത്തില്‍ അവസരങ്ങളും സാധ്യതകളും പ്രയോചനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിലയിരുത്തി. ജനങ്ങളുടെ മനസില്‍ നിറഞ്ഞുനില്ക്കുന്ന രണ്ട് വിഷയങ്ങള്‍ ചര്ചചെയ്തുകൊണ്ടാണ് ചെന്നിത്തല യാത്രനടത്തുന്നത്. രൂക്ഷമായ വരള്‍ച ഉള്‍പെടെയുള്ള വിഷയങ്ങള്‍ ചര്‍ചചെയ്യുന്നതിന് പകരം സി.പി.എം. അക്രമ സമരങ്ങളും നിഷേധാത്മക സമീപനവും സ്വീകരിക്കുന്നത് വഴി അവര്‍ ജനങ്ങളോട് വെല്ലുവിളി നടത്തുകയാണ്. മഞ്ചേശ്വരം ഹാര്‍ബറിന് 48.8 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. സംസ്ഥാന ഗ
വണ്മെന്റും ഇത് അംഗീകരിച്ചതായുള്ള പ്രഖ്യാപനം മുഖ്യമന്ത്രി വേദിയില്‍വെച്ച് നടത്തി.
അഞ്ച് യാത്രകള്‍ നടത്തി ചെന്നിത്തലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്. അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വക്കറ്റ് സി.കെ. ശ്രീധരന് സ്വാഗതം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ആര്യാടന് മുഹമ്മദ്, കെ. ബാബു, കെ.സി. ജോസഫ്, എ.പി. അനില്‍ കുമാര്‍, എം.പി.മാരായ കെ. സുധാകരന്, എം.കെ. രാഘവന്, കെ.പി. ധനപാലന്, ആന്റോ ആന്റണി, എന്‍. പീതാംബര കുറുപ്പ്, എം.എല്‍.എ. മാരായ എ.പി. അബ്ദുല്ലക്കുട്ടി, പി.ബി. അബ്ദുര്‍ റസാഖ്, പി.സി. വിഷ്ണുനാഥ്, ശാഫി പറമ്പില്‍, ബെന്നിബെഹനാന്, ജോസഫ് വാഴയ്ക്കന്, അന്‍വര്‍ സാദാത്ത്, എം.ജി. വിന്‍സന്റ്, മുന്‍ മന്ത്രിമാരും ലീഗ് നേതാക്കളുമായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, പത്മജാവേണുഗോപാല്‍, ബിന്ദുകൃഷ്ണ, കെ.പി. അനില്‍കുമാര്‍, തമ്പാനൂര്‍ രവി, ലതികാ സുഭാഷ്, ശരത് ചന്ദ്രപ്രസാദ്, കെ. നീലകണ്ഠന്, കെ.പി. കുഞ്ഞികണ്ണന്‍, സുമാ ബാലകൃഷ്ണന്, എം.സി. ജോസ്, എം. സുബ്രഹ്മണ്യന്, എ.സി. ജോസ്, കെ.വി. ഗംഗാധരന്, എന്‍. വേണുഗോപാല്‍, പി. രാമകൃഷ്ണന്, അഡ്വ. ബി. സുബ്ബയ്യറൈ, പി.സി. രാമന്, ബാലകൃഷ്ണ വോര്‍ക്കുഡ്ലു, പി.എ. അഷ്റഫലി, കെ. വെളുത്തമ്പു, പാദൂര്‍ കുഞ്ഞാമു ഹാജി, പി.വി. ഗംഗാധരന്, ജി. രതികുമാര്‍, ലാലി വിന്‍സന്റ്, അഡ്വ. സജീവ് ജോസഫ്, വി.എ. നാരായണന്, ശൂരനാട് രാജശേഖരന്, വത്സല പ്രസന്ന കുമാര്‍, അജയ് തറയില്‍, പന്തളം സുധാകരന്, എം.എ. കുട്ടപ്പന്, ജ്യോതികുമാര്‍, ഡി.സി.സി. ഭാരവാഹികളായ കെ.കെ. രാജേന്ദ്രന്, സൈമണ്‍ പള്ളത്തുകുഴി, എ.എ. കയ്യംകൂടല്‍, അഡ്വ. കെ.കെ. നാരായണന്, സി.പി. കൃഷ്ണന്, പ്രഭാകര ചൗട്ട, തച്ചങ്ങാട് ബാലകൃഷ്ണന്, പി.കെ. ചന്ദ്രശേഖരന്, എസ്. സോമന്, അഡ്വ. ടി.കെ. സുധാകരന്, എ. ഗോവിന്ദന് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Photos: RK Kasaragod
Related News:
കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി
കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം
Keywords: Oommen Chandy, Kerala, Ramesh Chennithala, Inauguration, CM, kasaragod, Hosangady, Manjeshwar, CK Sreedharan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.