ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് കോണ്‍ഗ്രസ്‌-സി.പി.എം സംഘര്‍ഷം

 


കാസര്‍കോട്: ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഉണ്ടായ കോണ്‍ഗ്രസ്‌സി.പി.എം സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കുത്തേററ് ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരിഞ്ഞിപ്പുഴയ്ക്കടുത്ത കുണ്ടൂച്ചിയിലെ കമലാക്ഷന്റെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിദ്യാനഗര്‍ ത്രിവേണി കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ സുനിത്ത് (19), കുണ്ടൂച്ചി ചിറക്കാലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാലിങ്കു നായരുടെ മകന്‍ രാമകൃഷ്ണന്‍ (50), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ബേത്തൂര്‍പാറയിലെ പള്ളഞ്ചിയുടെ മകന്‍ മനോജ് (29), സി.പി.എം. പ്രവര്‍ത്തകരായ എരിഞ്ഞിപ്പുഴയിലെ അമ്മാളുവിന്റെ മകന്‍ ഹരീഷ് (25), എരിഞ്ഞിപ്പുഴയിലെ സന്തോഷ്(20), എരിഞ്ഞിപ്പുഴ യൂണിറ്റ് ഡി.വൈ.എഫ്. വൈസ് പ്രസിഡന്റ് ചോയിയുടെ മകന്‍ പ്രദീപ് (20), എരിഞ്ഞിപ്പുഴയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മുസ്തഫ (26) എന്നിവരെയാണ് പരിക്കുകളോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് കോണ്‍ഗ്രസ്‌-സി.പി.എം സംഘര്‍ഷം
Musthafa 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനിത്ത് കുണ്ടൂച്ചിയിലെ യംഗ് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ ഇരിക്കുമ്പോള്‍ ഓട്ടോറിക്ഷകളിലെത്തിയ എട്ടംഗ സംഘം ഫേസ്ബുക്കില്‍ സി.പി.എമ്മിനെതിരെ കമന്റ് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ റീപ്പ് കൊണ്ടടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമകൃഷ്ണനെയും അക്രമിച്ചത്. രാമകൃഷ്ണന്റെ കയ്യെല്ല് പോട്ടിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് കോണ്‍ഗ്രസ്‌-സി.പി.എം സംഘര്‍ഷം
Ramakrishnan
പുലിയന്‍കുന്നില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് കുണ്ടൂച്ചിയിലെത്തിയ തങ്ങള്‍ കടയില്‍ നിന്നും വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മുഹമ്മദ് മുസ്തഫയെ ആക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. തടയാന്‍ ചെന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജിനെ കഴുത്തിന് കുത്തി പരിക്കേല്‍പ്പിക്കുകയും മറ്റുള്ളവരെ അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്തുവെന്നാരോപിച്ചാണ് മുഹമ്മദ് മുസ്തഫയെ ആക്രമിച്ചതെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്.

ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് കോണ്‍ഗ്രസ്‌-സി.പി.എം സംഘര്‍ഷം
Sunith
കുത്തേറ്റ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞ മനോജിനെ രാത്രിയോടെ തന്നെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അക്രമവിവരമറിഞ്ഞ് ആദൂര്‍ സി.ഐ.എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ടവരുടെ പരാതികളില്‍ ബേഡകം പോലീസ് കേസെടുത്തു.

Keywords: Facebook, Comment, Post, Issue, CPM, Congress, Clash, Kanathur, Kasaragod, Stabbed, Injured, Mangalore hospital, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia