Autobiography Row | കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയതിനെതിരെ സി പി എമ്മിന് അതൃപ്തി; പാര്‍ടിയറിയാതെ തീരുമാനമെടുത്ത കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് വെട്ടിലായി

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സി പി എം കേന്ദ്രകമിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥയായ 'മൈ ലൈഫ് ഏസ് എ കോമ്രോഡ്' കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റിനെതിരെ സി പി എമ്മില്‍ അതൃപ്തി പടരുന്നു. പാര്‍ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ പുസ്തകം സര്‍വകലാശാല എം എ ഇന്‍ഗ്ലീഷ് വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തിയതിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. 

Autobiography Row | കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയതിനെതിരെ സി പി എമ്മിന് അതൃപ്തി; പാര്‍ടിയറിയാതെ തീരുമാനമെടുത്ത കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് വെട്ടിലായി

കഴിഞ്ഞ ദിവസ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രടറിയേറ്റിലും പുസ്തകം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ഉള്‍പെടുത്തിയ വിഷയം ചൂടേറിയ ചര്‍ചയ്ക്കിടയാക്കിയിരുന്നു. താന്‍ അറിയാതെയാണ് തന്റെ പുസ്തകം പഠിപ്പിക്കാന്‍ ഉള്‍പെടുത്തിയതെന്നാണ് ഈക്കാര്യത്തില്‍ പാര്‍ടിക്ക് കെ കെ ശൈലജ നല്‍കിയ വിശദീകരണം. തന്റെ ആത്മകഥ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ താല്‍പര്യമില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഇതോടെയാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് വെട്ടിലായത്. സര്‍വകലാശാലയിലെ കരിക്കുലം കണ്‍വീനറര്‍ ഇടതു അധ്യാപക സംഘടനാ നേതാവുമായ പ്രമോദ് വെളളച്ചാലിന്റെ നേതൃത്വത്തിലാണ് കെ കെ ശൈലജയുടെ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താന്‍ നീക്കം നടത്തിയതെന്നാണ് ആരോപണം. സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അതീവ വിശ്വസ്തനും പാര്‍ടിക്കുവേണ്ടി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ വരെ നിയന്ത്രിക്കുന്ന അധികാര കേന്ദ്രവുമായാണ് പ്രമോദ് വെളളച്ചാല്‍ അറിയപ്പെടുന്നത്.

എന്നാല്‍ ഇദ്ദേഹം കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍കൊളളിച്ച കാര്യം കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഭാരവാഹികളിലൊരാളാണ് പ്രമോദ് വെളളച്ചാല്‍.
   
Autobiography Row | കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയതിനെതിരെ സി പി എമ്മിന് അതൃപ്തി; പാര്‍ടിയറിയാതെ തീരുമാനമെടുത്ത കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് വെട്ടിലായി

അതേസമയം, പുസ്തക വിവാദം പാര്‍ടിക്കുളളില്‍ കെ കെ ശൈലജയ്ക്കെതിരെ ആയുധമാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്. വ്യക്തി പൂജ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനമാണ് ഇവര്‍ മുന്‍മന്ത്രിക്കെതിരെ ഉയര്‍ത്തുന്നത്. നേരത്തെ അന്നത്തെ ജില്ലാ സെക്രടറിയായിരുന്ന പി ജയരാജനെ ജില്ലാ സെക്രടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തത് തന്റെ പുകഴ്ത്തികൊണ്ടു മയ്യില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കലാസംഘത്തെ കൊണ്ടു സംഗീത ആല്‍ബമുണ്ടാക്കിയതിനാണെന്ന കാര്യവും ജില്ലാ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കെ കെ ശൈലജയെ പാര്‍ടിക്കുളളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മട്ടന്നൂര്‍ മണ്ഡലത്തില്‍ റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെ കെ ശൈലജയ്ക്ക് രണ്ടാം വട്ടവും മന്ത്രിസ്ഥാനം നല്‍കണമെന്ന് പാര്‍ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പെടുത്തിയതില്‍ കണ്ണൂര്‍ സര്‍വകലാശാല വി സിയെ സി പി എം നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സര്‍വകലാശാല വി സി നാട്ടില്‍ പോയിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയാല്‍ അകാഡമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുസ്തകം പിന്‍വലിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദേശം.

Keywords:  News, Kerala, Kerala-News, Kannur-News, News-Malayalam, CPM, KK Shailaja, Autobiography, Kannur University Syllabus, Syndicate, Party, CPM against inclusion of KK Shailaja's autobiography in Kannur University syllabus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia