ടിപിയുടെ കുടുംബത്തിന്‌ ഫണ്ട് ശേഖരണം നടത്തിയവരെ പുറത്താക്കാന്‍ തീരുമാനം

 


ടിപിയുടെ കുടുംബത്തിന്‌ ഫണ്ട് ശേഖരണം നടത്തിയവരെ പുറത്താക്കാന്‍ തീരുമാനം
കോഴിക്കോട്: കൊല്ലപ്പെട്ട റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ കുടുംബത്തിന്‌ ഫണ്ട് പിരിവ് നടത്തിയ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ്‌ തീരുമാനം.

പാര്‍ട്ടി പ്രവര്‍ത്തകരായ കെ പി ചന്ദ്രന്‍, മുഹമ്മദ് സലീം, സാദിഖ് ചേലാട്ട് എന്നിവരെ പുറത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫണ്ട് പിരിവിന് നേത്യത്വം നല്‍കിയ എടച്ചേരി എല്‍സി അംഗം കെ എസ് ബിമലിനെതിരെയും നടപടിയുണ്ടാകും. നടപടിയെടുക്കാന്‍ ജില്ലാകമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia