ജുമുഅക്ക് ശേഷം ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദനം; സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന്

 


തിരൂര്‍: (www.kvartha.com 02.7.2016) വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സിപിഎം പ്രവര്‍ത്തകന് മര്‍ദനം. പറവണ്ണ പുത്തന്‍പുരയില്‍ ഹംസക്കോയയുടെ മകന്‍ ഇസ്ഹാഖി(25)നാണ് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് ക്രൂര മര്‍ദനമേറ്റത്. റമസാനിലെ 27ാം രാവും അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരവും നിര്‍വഹിച്ച് ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിനിടെയായിരുന്നു മര്‍ദനം.

കല്ല് തുണിയില്‍ ചുറ്റിയും മാരകായുധങ്ങള്‍ ഉപയോഗിച്ചുമാണ് ഇസ്ഹാഖിനു നേരെ മര്‍ദനമുണ്ടായത്. കമ്മാക്കാന്റെ പുരക്കല്‍ ജലാല്‍, കുട്ടാത്ത് ഹംസക്കുട്ടി, കുട്ടാത്ത് യാസീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ മര്‍ദിച്ചത്. അക്രമ സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. സംഭവം നടന്നയുടനെ പരിക്കുകളോടെ അവശനായി തളര്‍ന്ന ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജുമുഅക്ക് ശേഷം ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദനം; സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന്

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ സി.ഐ സിനോജ് പറഞ്ഞു. അക്രമത്തിനു പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് പരാതിക്കാര്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയായ പറവണ്ണയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനിടെയാണ് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് യുവാവിനെ ക്രൂരമായി അക്രമിച്ചത്. ഒളിവില്‍ പോയ പ്രതിള്‍ക്കാ അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരൂര്‍ എസ്.ഐ രജ്ഞിത്ത് വ്യക്തമാക്കി.

പറവണ്ണയില്‍ ആര്‍.ഡി.ഒ സമാധാന കമ്മിറ്റി വിളിച്ചു

തീരപ്രദേശമായ പറവണ്ണയില്‍ തെല്ലൊരു ഇടവേളക്കു ശേഷം അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ആര്‍ഡിഒ ഡോ. അദീല അബ്ദുള്ള സമാധാന കമ്മിറ്റി വിളിച്ചു ചേര്‍ത്തു. നേരത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത എട്ടു പേരടങ്ങുന്ന സംഘത്തിന്റെ യോഗമാണ് ആര്‍ഡിഒ വിളിച്ചു ചേര്‍ത്തത്. ശനിയാഴ്ച വൈകിട്ട് നാലിന് വേളാപുരം മദ്രസയിലായിരുന്നു യോഗം. തുടര്‍ന്ന് സ്ത്രീകളും യുവാക്കളും വൃദ്ധരുമടങ്ങുന്ന പ്രദേശവാസികളായ നൂറോളം പേര്‍ പങ്കെടുത്ത സമാധാന സന്ദേശ യോഗവും ചേര്‍ന്നു.

സംഘര്‍ഷം പടരാതിരിക്കാനാണ് തുടക്കത്തിലുള്ള ഇടപെടലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കാന്‍ പ്രദേശവാസികള്‍ തയ്യാറാവണമെന്നും പ്രതികളെ പോലീസില്‍ അറിയിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗത്തില്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Keywords:Malappuram, Kerala, Muslim, Mosque, Masjid, CPM, Muslim-League, LDF, UDF, Frienday, prayer, Attack, RDO, Police, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia