വിദ്യാര്‍ഥികളുടെ പേരില്‍ യു എ പി എ ചുമത്തിയ നടപടി തെറ്റ്; ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല; സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്ന് പ്രകാശ് കാരാട്ട്
Nov 7, 2019, 12:39 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.11.2019) വിദ്യാര്‍ഥികളുടെ പേരില്‍ യു എ പി എ ചുമത്തിയ നടപടി തെറ്റാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. യു എ പി എ എന്ന കരിനിയമത്തെ സി പി എം എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ അലന്(19), താഹ(24) എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കാനായി സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നല്കി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന കാരണത്താലാണ് ജാമ്യം നിഷേധിച്ചത്. അലന്റെ വീട്ടില്‍ നിന്നും മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ കണ്ടെത്തി എന്ന കാരണത്താലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPIM leader Prakash Karat against UAPA case,New Delhi, News, Politics, Maoists, Police, Arrested, Court, Bail, Kerala.
Keywords: CPIM leader Prakash Karat against UAPA case,New Delhi, News, Politics, Maoists, Police, Arrested, Court, Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.