P Balachandran | ബാലചന്ദ്രന്റേത് ഗുരുതര വീഴ്ചയെന്ന് സിപിഐ; പരസ്യ ശാസന നൽകാൻ തീരുമാനം; പിന്നിൽ പാർടി ഗ്രൂപ് വഴക്കെന്ന് ആരോപണം

 


തൃശുർ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃശൂരിൽ പി ബാലചന്ദ്രൻ എംഎൽഎയുടെ രാമായണ കഥ ഫേസ്ബുക് കാണ്ഡം ദോഷം ചെയ്തുവെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൻ്റെ വിലയിരുത്തൽ. സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക് പോസ്റ്റിൽ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രനെതിരെ സിപിഐയുടെ അച്ചടക്ക നടപടി സ്വീകരിച്ചു മുഖം രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.
  
P Balachandran | ബാലചന്ദ്രന്റേത് ഗുരുതര വീഴ്ചയെന്ന് സിപിഐ; പരസ്യ ശാസന നൽകാൻ തീരുമാനം; പിന്നിൽ പാർടി ഗ്രൂപ് വഴക്കെന്ന് ആരോപണം

ഭരണഘടനാ പദവിയിലുള്ള എംഎൽഎയും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനുമെന്ന നിലയിൽ മത വിശ്വാസികളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ ബാലചന്ദ്രൻ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമെന്നാണ് പാര്‍ടി വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി എംഎല്‍എയെ പരസ്യമായി ശാസിക്കാന്‍ പാര്‍ടി ജില്ലാ എക്‌സിക്യൂടീവ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് പി ബാലചന്ദ്രന്‍ ഖേദപ്രകടനം നടത്തിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ ഒരാളില്‍ നിന്ന് പാര്‍ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ പ്രവര്‍ത്തനമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തൃശൂർ പാർലമെൻ്റ് തിരിച്ചുപിടിക്കാൻ മുൻ മന്ത്രി വി എസ് സുനിൽകുമാറിനെ ഇറക്കി കടുത്ത പോരാട്ടം നടത്താനൊരുങ്ങുമ്പോഴാണ് സ്വന്തം പാർടി എംഎൽഎയിൽ നിന്നു തന്നെ വിജയ സാധ്യതകളെ അട്ടിമറിക്കുന്ന ഫേസ്ബുക് പോസ്റ്റുണ്ടായത്. എന്നാൽ ബാലചന്ദ്രൻ തിരഞ്ഞെടുപ്പു സമയത്ത് ബോധപൂർവം വോടർമാരിൽ ഒരു വിഭാഗത്തെ പ്രകോപിക്കുന്നതിനായി ഫേസ്ബുക് പോസ്റ്റിട്ടതാണെന്നും സിപിഐയിലെ ഗ്രൂപ് വഴക്കാണ് സംഭവത്തിന് കാരണമെന്ന വിവരവും സിപിഐയിൽ നിന്നും പുറത്തു വരുന്നുണ്ട്. വി എസ് സുനിൽ കുമാറിൻ്റെ വിജയ സാധ്യതകളെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നാണ് പാർടിക്കുള്ളിൽ നിന്നുയരുന്ന ആരോപണം.

Keywords : News, News-Malayalam-News, Kerala, Politics, CPI takes action against P Balachandran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia