Obituary | തളിപ്പറമ്പിലെ മുതിര്‍ന്ന സിപിഐ നേതാവ് പോള നാരായണന്‍ നിര്യാതനായി


അസിസ്റ്റന്റ് കൃഷി ഓഫീസറായി വിരമിച്ചതാണ്.
പരിയാരം ഉള്‍പെടെ നിരവധി കൃഷി ഭവനുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മേഖലയിലെ (Taliparamba Area) സിപിഐ (CPI) യുടെ മുതിര്‍ന്ന നേതാവും (Senior Leader) പാര്‍ടി തളിപ്പറമ്പ് മണ്ഡലം കമിറ്റി അംഗവുമായിരുന്ന ഏമ്പേറ്റിലെ പോള നാരായണന്‍ (Pola Narayanan- 75) നിര്യാതനായി (Died) . അസിസ്റ്റന്റ് കൃഷി ഓഫീസറായി വിരമിച്ചതാണ് (retired Assistant Agriculture Officer). പരിയാരം ഉള്‍പെടെ നിരവധി കൃഷി ഭവനുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐ അവിഭക്ത ബ്രാഞ്ച് സെക്രടറിയായും യുറീക്ക ക്ലബ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ -സാവിത്രി പിലാത്തറ. മക്കള്‍ -നിത്യ, സനല്‍ കുമാര്‍ (ഗള്‍ഫ്) . മരുമക്കള്‍: പ്രകാശന്‍ കൂവേരി (സര്‍വേ ഡിപാര്‍ട്‌മെന്റ് ) , ലിഷ (കുറുമാത്തൂര്‍) . സഹോദരങ്ങള്‍: ഗോവിന്ദന്‍, ദാമോദരന്‍, ശ്രീധരന്‍, രാമകൃഷ്ണന്‍ (സി പിഐ പരിയാരം സെന്റര്‍ ബ്രാഞ്ച് സെക്രടറി), കമല, നളിനി, ലീന, ഗീത.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ഏമ്പേറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 10 മണിക്ക് സംസ്‌കരിക്കും.