വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടില്‍ തന്നെ ചികിത്സിക്കാം

 


തിരുവനന്തപുരം: (www.kvartha.com 28.04.2021) വാക്സിനെടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

വാക്സിനേഷന്‍ കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അതിനാല്‍ അത്തരം ആളുകളെ വീട്ടില്‍ തന്നെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ചികിത്സിച്ചാല്‍ മതിയാകും. അതേ പോലെ തന്നെ ഓക്സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ കോവിഡ് ബാധിച്ചു എന്നതുകൊണ്ടുമാത്രം ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടില്‍ തന്നെ ചികിത്സിക്കാം
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ ഒരു ശാസ്ത്രീയ മാനദണ്ഡം വേണ്ടിവരും. അത് വിദഗ്ദ്ധ സമിതി തയ്യാറാക്കും. അതോടൊപ്പം രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള സൗകര്യങ്ങള്‍ ഇപ്പോഴുള്ള അവസ്ഥയെ നേരിടാന്‍ പര്യാപ്തമാണ്. കൂടാനിടയുണ്ട് എന്നത് തന്നെയാണ് വിലയിരുത്തല്‍.

രോഗവ്യാപനം കൂടിയതിന് ശേഷം സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ പോരാ. അതിനാല്‍ ഓക്സിജന്‍ സൗകര്യത്തോടെയുള്ള ബെഡുകള്‍, ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളും അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Covid after vaccination milder, can be treated at home, Thiruvananthapuram, News, Pinarayi vijayan, Press meet, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia