കൊവിഡ് 19; കേന്ദ്രത്തിന് 10 കോടി രൂപയും കേരളത്തിന് 3 കോടി രൂപയും ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം

 


കൊച്ചി: (www.kvartha.com 13.04.2020) കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ സഹായഹസ്തം. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 13 കോടി രൂപ നല്‍കുമെന്ന് അമൃതാനന്ദമയി മഠം അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുന്നത്.

കൂടാതെ കൊവിഡ് 19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സ നല്‍കുമെന്നും മഠം അറിയിച്ചു. കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃദാനന്ദമയിയുടെ നിര്‍ദേശപ്രകാരം അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രം ആരംഭിച്ചു.

കൊവിഡ് 19; കേന്ദ്രത്തിന് 10 കോടി രൂപയും കേരളത്തിന് 3 കോടി രൂപയും ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം

Keywords:  Kochi, News, Kerala, Amrithanandamayi, COVID19, help, 13 crore, Financial, Hospital, Treatment, Mata Amritanandamayi, Covid 19; Mata Amritanandamayi will provide financial assistance of 13 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia