അച്ഛനെതിരെയുള്ള പീഡന പരാതി മകള്‍ പിന്‍വലിച്ചു; കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

 


കൊച്ചി: (www.kvartha.com 14.11.2014) അച്ഛന്‍ പീഡിപ്പിച്ചതായി മകള്‍ നല്‍കിയ പരാതി പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്ന പിതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇരവിപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം തേവലക്കര സ്വദേശി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷ തള്ളിയത്.

തനിക്കെതിരെ പരാതി നല്‍കിയത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി മകള്‍ പോലീസിന് നല്‍കിയ കത്തും ഇതിന്റെ പേരില്‍ പ്രശ്‌നം ഒത്തു തീര്‍ന്നതായുള്ള ഭാര്യയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത്തരമൊരു ഒത്തുതീര്‍പ്പിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് നടപടികള്‍ തുടരാനും എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.

വിദേശത്തായിരുന്ന ഹര്‍ജിക്കാരന്‍ മടങ്ങി വന്നശേഷം 13കാരിയായ മകള്‍ക്കു നേരെ പല തവണ ലൈംഗീക ആക്രമണം നടത്തിയെന്നാണ് പരാതി. ഭാര്യയുമായി നിലനിന്ന സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായാണ് പരാതി നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പിന്നീടാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ഒത്തുതീര്‍പ്പുകളുടെ പേരില്‍ നടപടികള്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാവില്ല.
അച്ഛനെതിരെയുള്ള പീഡന പരാതി മകള്‍ പിന്‍വലിച്ചു; കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

പ്രശ്‌നം പരിഹരിച്ചുവെന്ന് സത്യവാങ്മൂലം നല്‍കുകയും പരാതി പിന്‍വലിക്കുകയും ചെയ്തതിലൂടെ പിതാവിന്റെ പീഡനം തുടരാന്‍ വീണ്ടും അവസരമൊരുക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് നേരെ ഭര്‍ത്താവില്‍ നിന്നുണ്ടായ ലൈംഗീകാതിക്രമം അമ്മക്ക് പൊറുക്കാനാവില്ലെന്ന് ഉറപ്പാണ്. മകളുടെ ചെലവില്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുകയാണ് അവര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകി വരികയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Kerala, Case, High Court of Kerala, Complaint, Father, Daughter, Mother,Court rejects withdrawal of molestation complaint. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia