ടിപി വധം: വിശദീകരണം ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി നോട്ടീസ്

 


ടിപി വധം: വിശദീകരണം ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിരെ സിപിഐഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി നോട്ടീസ്.

പത്രമാധ്യമങ്ങള്‍ക്കും ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി വില്‍സന്‍ എം പോള്‍ എന്നിവര്‍ക്കുമെതിരെയാണ്‌ ഹൈക്കോടതി നോട്ടീസയച്ചത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.


Keywords:  Kochi, Kerala, T.P Chandrasekhar Murder Case, High Court, Media, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia