പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള്‍ രേഖപ്പെടുത്താത്തതിന്‌ കോടതിയുടെ വിമര്‍ശനം

 


പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള്‍ രേഖപ്പെടുത്താത്തതിന്‌ കോടതിയുടെ വിമര്‍ശനം
കോഴിക്കോട്: ടിപി വധക്കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്താത്തതിന്‌ അന്വേഷണ സംഘത്തിന്‌ കോടതിയുടെ വിമര്‍ശനം. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണോ ഇത്തരത്തിലുള്ള നടപടിയിലൂടെ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്‌ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. 120(ബി) വകുപ്പ് എഫ് ഐ ആറില്‍ ചേര്‍ത്തിട്ടില്ല. ആദ്യ അഞ്ചു പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി എഫ് ഐ ആറില്‍ പറയുന്നില്ല. ഗൂഢാലോചനയാണ് ഇവരുടെ പേരിലുള്ള കുറ്റമെന്നിരിക്കെ 120(ബി) വകുപ്പ് ഉള്‍പ്പെടുത്തി എഫ് ഐ ആര്‍ തിരുത്തി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

English Summery
Court criticized police in TP murder case for not registering conspiracy evidence in FIR.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia