യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സ്ഥാനം: കണ്ണൂരില്‍ ചേരിപ്പോര് രൂക്ഷം

 


കണ്ണൂര്‍: (www.kvartha.com 17.03.2020) ബി ജെ പിയിലെ ഗ്രൂപ്പ് പോര് നിലനില്‍ക്കവെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമാവുന്നു. പുതിയ അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം സംഘടനയുടെ അധ്യക്ഷനായ ചക്കരക്കല്‍ മുഴപ്പാല സ്വദേശി അരുണ്‍ കൈതപ്രത്തെ യാതൊരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നിലവിലെ ജില്ലാ ഭാരവാഹികളും പുതിയ പ്രസിഡന്റിനെതിരെ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

നിലവിലെ സംസ്ഥാന സെക്രട്ടറിയടക്കം സംസ്ഥാന സംഘടനാ സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെ പുതിയ ബി ജെ പി ജില്ലാ അധ്യക്ഷനായി എന്‍ ഹരിദാസ് ചുമതലയേറ്റതിനു ശേഷം ജില്ലാ കാര്യാലയത്തിന്റെ ഓഫീസ് ചുമതലയില്‍ നിന്നും പ്രഭാകരന്‍ കടന്നപ്പള്ളിയെ മാറ്റിയതും വിവാദമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പഴയ നമോ വിചാര്‍ മഞ്ച് നേതാക്കളുടെ നിയന്ത്രണത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

ബി.ടെക് ബിരുദധാരിയായ അരുണ്‍ കൈതപ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്. നേരത്തെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നയാളാണ് അരുണെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. നേരത്തെ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയായിരുന്നു അരുണ്‍.

യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് സ്ഥാനം: കണ്ണൂരില്‍ ചേരിപ്പോര് രൂക്ഷം


Keywords:  Kerala, News, Kannur, Controversy over Yuva morcha District president post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia