പാലാ നഗരസഭയിലെ കോൺഗ്രസ് - സിപിഎം കൗൺസിലർമാരുടെ ഒരുമിച്ചുള്ള ഉല്ലാസ യാത്ര വിവാദത്തിൽ; ഇരുമുന്നണികളിലും പ്രശ്നങ്ങൾ; കെപിസിസി വിലക്ക് ലംഘിച്ചെന്ന് ആക്ഷേപം; കേരള കോൺഗ്രസ് എമിനെതിരെ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം
Mar 21, 2022, 13:08 IST
പാലാ: (www.kvartha.com 21.03.2022) പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ സിപിഎം കൗൺസിലർമാർക്കൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുത്തത് വിവാദമായി. നേതൃത്വം കെ റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ട് പോവുകയും സിപിഎമുമായി വേദി പങ്കിടുന്നതിൽ വിലക്ക് ഏർപെടുത്തുകയും ചെയ്തിട്ടും പാലായിൽ അത് ലംഘിച്ചെന്നാണ് കോൺഗ്രസിൽ ആക്ഷേപം. പ്രതിപക്ഷ നേതാവ് ഒഴികെയുള്ള കോൺഗ്രസ്, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കൗൺസിലർമാരാണ് പങ്കെടുത്തത്. വാഗമണ്ണിലേക്കായിരുന്നു വിനോദയാത്ര.
അതേസമയം ഭരണപക്ഷത്തുള്ള സിപിഎം, പ്രതിപക്ഷ കക്ഷികൾക്കൊപ്പം ഇത്തരമൊരു പരിപാടിയിൽ പങ്കാളിയായത് ഇടതുമുന്നണിയിലും ചർചയായിട്ടുണ്ട്. നഗരസഭയിൽ കേരള കോൺഗ്രസ് എമിനെതിരെ സിപിഎം - കോൺഗ്രസ് - കേരള കോൺഗ്രസ് ജോസഫ് അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന ആരോപണം കേരള കോൺഗ്രസ് എം പ്രാദേശിക നേതൃത്വത്തിനുണ്ട്. അതിനിടയിലുണ്ടായ പുതിയ സംഭവ വികാസം ഈ ആരോപണത്തിന് മൂർച കൂട്ടുന്നു. ഇതോടെ ഇടതുമുന്നണിയുടെ ഐക്യത്തിന് വിഘാതമാകുന്ന പ്രാദേശികമായ പ്രവർത്തനങ്ങൾ സിപിഎം നേതൃത്വത്തെ അറിയിക്കാൻ കേരള കോൺഗ്രസ് തയ്യാറെടുക്കുന്നതായി വിവരമുണ്ട്.
അതേസമയം സിപിഎം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആർ ചന്ദ്രശേഖരൻ അടക്കമുള്ളവരെ വിലക്കിയ കെപിസിസി നേതൃത്വത്തിന്റെ തീരുമാനമടക്കം ചൂണ്ടിക്കാട്ടി പാർടി കൗൺസിലർമാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിലും ആവശ്യം ഉയർന്നിട്ടുണ്ട്. കെ റെയ്‌ലിനെതിരെ സമരം നടത്തിയതിന്റെ പേരിൽ ഡിസിസി പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന കാര്യവും ഇവർ ഓർമിപ്പിക്കുന്നു. ഉല്ലാസയാത്ര രണ്ട് മുന്നണികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേതൃത്വം എന്ത് തീരുമാനം കൈകൊള്ളുമെന്നാണ് ഇനി അറിയേണ്ടത്.

Keywords: News, Kerala, Kottayam, Top-Headlines, Controversy, Congress, CPM, Municipality, KPCC, Party, Police, Case, Controversy over Congress-CPM councilors joint trip.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.