രാജ്യസഭാ വോട്ടെടുപ്പില്‍ ബാലറ്റ് ഉയര്‍ത്തിക്കാട്ടി: പരാതിയുമായി യുഡിഎഫും എല്‍ഡിഎഫും
Jun 25, 2012, 13:00 IST
തിരുവനന്തപുരം: രാജ്യസഭാ വോട്ടെടുപ്പില്‍ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും പരാതിയുമായി രംഗത്തെത്തി. കേരളത്തില്‍ നിന്നും ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് സംഭവം.
വി.കെ. ഇബ്രാഹിം കുഞ്ഞും റോഷി അഗസ്റ്റിനും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയതാണ് വിവാദമായത്. കെ അജിത് എംഎല്‍എയ്‌ക്കെതിരെയാണ് യുഡിഎഫിന്റെ പരാതി. രാവിലെ 9 മുതല്‍ 4 വരെയാണ് തെരഞ്ഞെടുപ്പ്. സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 73 അംഗങ്ങളുള്ള യുഡിഎഫിന് 2 സീറ്റുകളിലേക്കാണ് വിജയസാധ്യത. 73 എംഎല്‍എമാരും കൃത്യമായി വോട്ട് രേഖപ്പെടുത്തിയാല്‍ യുഡിഎഫിന് പ്രതിസന്ധി ഉണ്ടാവില്ല. കോണ്‍ഗ്രസില്‍ നിന്ന് പി ജെ കുര്യനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്ന് ജോയ് എബ്രഹാമുമാണ് സ്ഥാനാര്‍ത്ഥികള്‍.
ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയസാധ്യത. എങ്കിലും പ്രധാന സ്ഥാനാര്‍ത്ഥിയായ സിപിഐഎമ്മിലെ സി പി നാരായണനൊപ്പം സിപിഐയിലെ സിഎന്‍ ചന്ദ്രനും മത്സര രംഗത്തുണ്ട്. വൈകിട്ട് 5 മണിക്കാണ് വോട്ടെണ്ണല്‍. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തി.
Keywords: Thiruvananthapuram, Kerala, Rajya Sabha Election, UDF, LDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.