Protest | നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച് നടത്തി; പിണറായി ഭരണത്തില്‍ പൊലീസ് സംവിധാനം പരിഹാസ്യമാകുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) ഒരു കാലത്ത് കുറ്റാന്വേഷണത്തിലും കാര്യക്ഷമതയിലും പേരുകേട്ട കേരള പൊലീസിനെ പിണറായി ഭരണത്തില്‍ പാര്‍ടി അടിമകളും ആസ്ഥാന വിദൂഷകന്മാരുമാക്കി മാറ്റിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക് പോലും പണിമുടക്കുന്നു.

അതിന്റെ പേരില്‍ മൈകിനേയും ആംപ്ലിഫെയറിനേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറ്റവും ഒടുവില്‍ എറണാകുളം നെട്ടൂരില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് വണ്ടിയുടെ മേല്‍ പന്ത് പതിച്ചതിന് പന്ത് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. നിയമം പാലിക്കേണ്ട പൊലീസ് നിയമ ലംഘനങ്ങളും മറ്റും തുടര്‍ചയായി നടത്തുന്നു.

ഇതുപോലൊരു നാണം കെട്ട പൊലീസ് സംവിധാനം കേരളത്തിലുണ്ടായിട്ടില്ലെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും എതിരായ കള്ളക്കേസുകളിലും പൊലീസിന്റെ പക്ഷപാതപരമായ സമീപനത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത പൊലീസ് സ്റ്റേഷന്‍ മാര്‍ചിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമിറ്റി സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടുകഥകള്‍ മെനഞ്ഞ് നേതാക്കളെ കുറ്റവാളികളാക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന സര്‍കാരിന്റെ അഴിമതികളും, കെടുകാര്യസ്ഥതയും പൊതുസമൂഹത്തില്‍ നേതാക്കള്‍ തുറന്ന് കാട്ടിയപ്പോഴാണ് രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെയും ഭരണത്തെയും വിമര്‍ശിക്കുന്നവര്‍ക്ക് ഒരു നീതിയും, ഭരണപക്ഷത്തിന് വേറൊരു നീതിയുമാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിലെ വിദ്വേഷ പ്രസംഗങ്ങളിലെ പൊലീസിന്റെ സമീപനം. പരസ്യമായി വിദ്വേഷ പ്രസംഗങ്ങളും കൊലവിളിയും മുഴക്കുന്ന സിപിഎമിന്റേയും ,ബിജെപിയുടേയും നേതാക്കന്മാര്‍ക്കെതിരേ കേസില്ല. യുവമോര്‍ചക്കാരെ മോര്‍ചറിയിലെത്തിക്കുമെന്ന് പ്രസംഗിച്ച പി ജയരാജന്റെ പേരിലോ ജയരാജനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാര്‍ നേതാക്കന്മാരുടെ പേരിലോ കേസില്ല.

Protest | നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച് നടത്തി; പിണറായി ഭരണത്തില്‍ പൊലീസ് സംവിധാനം പരിഹാസ്യമാകുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

പകരം ജയരാജന്‍ ഉള്‍പെടെയുള്ളവരുടെ പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ചിലവും ഇന്നാട്ടിലെ സാധാരണക്കാരായ ആളുകള്‍ സഹിക്കേണ്ട സ്ഥിതിയാണ്. കേരള പൊലീസിനുണ്ടായിരുന്ന പേരും പെരുമയുമൊക്കെ തകര്‍ത്ത് പൊലീസ് സംവിധാനത്തെ സിപിഎമിന്റെ അടിമകളാക്കി നിയന്ത്രിക്കുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords:  Congress Conducts march to police stations to protest against filing of cases against leaders, Kannur, News, Congress, March, Allegation, DCC, Police, BJP, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia