പൊലീസ് തലപ്പത്ത് നടക്കുന്ന പകല്‍കൊള്ളയ്ക്കും അഴിമതിക്കുമെതിരെ കമ്മിഷണര്‍ ഓഫീസിലേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ച്
Feb 19, 2020, 15:47 IST
കോഴിക്കോട്: (www.kvartha.com 19.02.2020) പൊലീസ് തലപ്പത്ത് നടക്കുന്ന പകല്‍കൊള്ളയ്ക്കും അഴിമതിക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ക്രമസമാധാനവും ട്രാഫിക് നിയന്ത്രണവും സ്വകാര്യ വത്കരിക്കാനുള്ള നിഗൂഢമായ നടപടികളാണ് ആഭ്യന്തര വകുപ്പും ഡി ജി പിയും ചെയ്യുന്നതെന്ന് ടി സിദ്ദിഖ് ആരോപിച്ചു.
ഇതിന്റെ ഭാഗമായുള്ള 180കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലാണ് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് അരങ്ങൊരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനും ഈടാക്കുന്ന പിഴയില്‍ 90 ശതമാനം തുകയും നിഗൂഢവും അയോഗ്യരാക്കപ്പെട്ട വ്യക്തികളും നിയന്ത്രിക്കുന്ന ഗാലക്‌സോണ്‍ കമ്പനിക്ക് നല്‍കാനുള്ള നീക്കം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും സിദ്ദിഖ് ആരോപിച്ചു.
പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബീഫ് ഫെസ്റ്റും നടത്തി. ഇതിനിടെ ഡി ഡി ഇ ഓഫീസിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് ബീഫ് നല്‍കി .
പൊലീസിനെ ആര്‍ എസ് എസ് വത്കരിച്ച് മോദി അനുകൂല സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Congress march in Commissioner office, Kozhikode, News, Congress, Inauguration, March, Allegation, Food, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.