ലീഗിന്റെ ഉന്നം മൂന്നാം സീറ്റെങ്കില്‍ നടപ്പില്ലെന്ന് അറിയിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാ സമ്മര്‍ദം
Dec 8, 2013, 10:30 IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വയനാട് ഒരു സീറ്റുകൂടി കിട്ടുമെന്നു പ്രതീക്ഷിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഇപ്പോഴത്തെ പരസ്യ വിമര്‍ശനമെങ്കില്‍ അത് നടക്കില്ലെന്ന് ലീഗിനെ കോണ്‍ഗ്രസ് നേതൃത്വം അറിയിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉദാസീനത കാട്ടുന്നുണ്ടെങ്കില്‍ നേരിട്ട് കാര്യങ്ങള്‍ ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും നീക്കം.
മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കു പുറമേ വയനാടോ, കാസര്‍കോടോ കൂടി കിട്ടാനാണ് ലീഗ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസിന് അറിയാം. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ലീഗിനെ അറിയിക്കാന്‍ ഹൈക്കമാന്‍ഡ് നേരത്തേ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇപ്പോഴും ലീഗിന് നിശ്ശബ്ദമായി പ്രതീക്ഷ നല്‍കുന്ന സമീപനമാണു കെ.പി.സി.സി, നിയമസഭാകക്ഷി നേതൃത്വം സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകളില്‍ പെടാത്ത ഏതാനും എം.എല്‍.എമാരാണ് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
രാഹുല്‍ ഗാന്ധിയാണ് മുമ്പ് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയത്. അതുകൊണ്ട് അദ്ദേഹത്തെത്തന്നെയാകും സമീപിക്കുക. എന്നാല്‍ അത്തരമൊരു ഇടപെടലിന് അവസരം കൊടുക്കാതെ ലീഗിനെ കാര്യങ്ങള്‍ വ്യക്തമായി അറിയിക്കണം എന്നാണ് ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നതെന്നും വിവരമുണ്ട്. സമീപകാലത്ത് ഐ ഗ്രൂപ്പില്‍ ചേരുകയും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുമായുള്ള അകല്‍ച്ച അവസാനിപ്പിച്ചു നല്ല ബന്ധത്തിലാവുകയും ചെയ്ത കെ. മുരളീധരന്‍ എം.എല്‍.എയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. എ വിഭാഗത്തില്‍ മന്ത്രിയും ലീഗ് വൈരികളില്‍ പ്രമുഖനുമായ ആര്യാടന്‍ മുഹമ്മദാണ് ഈ നിലപാടിനെ പ്രതിനിധീകരിക്കുന്നവരില്‍ മുമ്പില്‍.
യു.ഡി.എഫ് സംവിധാനം ശക്തമല്ലെന്നും ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടാകും എന്നുമാണ് കഴിഞ്ഞ ദിവസം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചത്. അത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിക്കുള്ളില്‍ അസ്വസ്ഥതയുണ്ടായാല്‍ അതായിരിക്കും തെരഞ്ഞെടുപ്പില്‍ ദോഷമായി മാറുക എന്നാണ് ഇ.ടിക്ക് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം നല്‍കുന്ന മറുപടി.
കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കാത്ത രാഷ്ട്രീയ മാന്യതയുടെ പാരമ്പര്യം ലീഗ് നിലനിര്‍ത്തണം എന്ന് ലീഗിനോട് ആവശ്യപ്പെടാനാണ് കെ.പി.സി.സിക്കും മുഖ്യമന്ത്രിക്കുംമേല്‍ മുരളീധരനും ആര്യാടനും മറ്റും സമ്മര്‍ദം ചെലുത്തുന്നത്. ലീഗിന് വയനാടോ, കാസര്‍കോടോ കൂടി കിട്ടുമെന്ന തരത്തില്‍ ശക്തമായ പ്രചാരണം ആ പാര്‍ട്ടിക്കുളളില്‍ നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതി ഉണ്ടായതെന്നാണ് വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയ ഗ്രൂപ്പില്ലാ നേതാക്കള്‍ പറയുന്നത്. എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിലും ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കാനാണ് സതീശന്‍ ഒരുങ്ങുന്നത്.
നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നേതൃത്വം രാജ്യ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ പരമാവധി സീറ്റുകള്‍ വേണമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഹൈക്കമാന്‍ഡ് നേരത്തേ അറിയിച്ചത്. അത് മനസിലാക്കി പ്രവര്‍ത്തിക്കാനും പെരുമാറാനും കഴിയുന്ന പാര്‍ട്ടിയാണ് ലീഗ് എന്നിരിക്കെ വേണ്ട സമയത്ത് ആ സന്ദേശം അവരിലെത്തിക്കുന്നതില്‍ കെ.പി.സി.സിയും നിയമസഭാകക്ഷി നേതൃത്വവും പരാജയപ്പെട്ടെന്നാണു വിമര്‍ശനം.
Keywords : Thiruvananthapuram, Kerala, Congress, Muslim-League, Election, Kerala, E.T Muhammed Basheer, Wayanadu, Kasaragod, Lok Sabha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malaya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.