ഭരണമാറ്റം മഅദനിക്ക് അനുകൂലം തന്നെ; സംഘ്പരിവാറിനെ ഭയന്ന് തീരുമാനം വൈകിക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: കര്‍ണാടകയിലെ ഭരണമാറ്റത്തില്‍ പ്രതീക്ഷയര്‍പിച്ചു വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി സംബന്ധിച്ചു വീണ്ടും അനിശ്ചിതത്വം. മഅ്ദനിയുടെ ജാമ്യാപേക്ഷയോട് എന്തു നിലപാടു സ്വീകരിക്കണം എന്ന് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇനിയും തീരുമാനമെടുക്കാത്തതാണു കാരണം എന്നാണു സൂചന.

സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതു മൂലം ജാമ്യം പരിഗണിക്കേണ്ട തീയതിയുടെ കാര്യത്തില്‍ പ്രോസിക്യൂഷനു തികഞ്ഞ അവ്യക്തതയാണുള്ളത്. സര്‍ക്കാര്‍ നിലപാട് ജാമ്യാപേക്ഷയെ എതിര്‍ക്കേണ്ടതില്ല എന്നായിരിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും മഅ്ദനിയുടെ അഭിഭാഷകരും പി.ഡി.പി. നേതൃത്വവും അമിതാവേശം കാണിക്കുന്നുമില്ല. അനുകൂല സാഹചര്യം പൂര്‍ണമായി ഒത്തുവരുന്നതിന് കാത്തിരിക്കാനാണ് അവരുടെ തീരുമാനം.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മഅ്ദനി വീണ്ടും കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്. മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് സെഷന്‍സ് കോടതിയും വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് ഭരണമാറ്റം ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും മഅ്ദനിയുടെ കാര്യത്തില്‍ ഇപ്പോഴുള്ള അനുകൂല നിലപാട് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിനെയും സ്വാധീനിക്കുമെന്നാണു മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജാമ്യാപേക്ഷ നല്‍കിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വൈകിപ്പിക്കല്‍ നയത്തിനു പിന്നിലെന്താണെന്ന ആശങ്ക അവര്‍ക്കുണ്ടുതാനും. മഅ്ദനിക്ക് നിയമപരമായ സഹായങ്ങള്‍ ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തൈഴുതിയിട്ടുണ്ട്.
ഭരണമാറ്റം മഅദനിക്ക് അനുകൂലം തന്നെ; സംഘ്പരിവാറിനെ ഭയന്ന് തീരുമാനം വൈകിക്കുന്നു

ഇതിനു പുറമേ, രാഷ്ട്രപതിക്ക് മഅ്ദനി അയച്ച കത്ത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് കൈമാറിയിട്ടുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മഅ്ദനിക്ക് നിയമപരമായി ജാമ്യം ലഭിക്കാന്‍ എതിരു നില്‍ക്കുന്നത് കേരളത്തില്‍ മാത്രമല്ല, രാജ്യവ്യാപകമായി മുസ്്‌ലിം വോട്ടിനെ സ്വാധീനിക്കുമെന്നാണ് കോണ്‍്ഗ്രസിന്റെ ആശങ്ക. എന്നാല്‍ ബി.ജെ.പി. ഉള്‍പെടുന്ന സംഘ്പരിവാര്‍ ഇതിനെ ഏതുവിധത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക മറുവശത്തും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. അതാണു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതെന്നാണു വിവരം.

Keywords:  Abdul Nasar Madani, Thiruvananthapuram, High Court, PDP, Jail, Congress, Karnataka, Supreme Court of India, Ramesh Chennithala, Kerala, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia