Bank Corruption | കണ്ണൂരിലെ കാറഡടുക്ക മോഡല്‍ സഹകരണ ബാങ്ക് വായ്പാ ക്രമക്കേടില്‍ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്; സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ!

 
Congress has made serious allegations in Karadadukka Model Cooperative Bank loan irregularities in Kannur, Kannur, News, Allegation, Bank Corruption Congress, CPM, Police, Probe, Complaint, Politics, Kerala News
Congress has made serious allegations in Karadadukka Model Cooperative Bank loan irregularities in Kannur, Kannur, News, Allegation, Bank Corruption Congress, CPM, Police, Probe, Complaint, Politics, Kerala News

Photo: Arranged

നല്‍കിയ തുകയില്‍ 40 ലക്ഷത്തിലധികം രൂപ തിരിച്ചടവ് വന്നിരുന്നെങ്കിലും പിന്നീട് മുടങ്ങി
 

കണ്ണൂര്‍: (KVARTHA) ഇരിവേരി സഹകരണബാങ്കില്‍ (Iriveri Cooperative Bank) ഒരു കോടിയുടെ വായ്പാക്രമക്കേട് (Delinquency) നടത്തിയതായുളള പരാതിയില്‍ (Complaint) ചക്കരക്കല്‍ പൊലീസ് (Chakarakal police) കേസെടുത്തുവെങ്കിലും അന്വേഷണം (Investigation) ഒരിഞ്ച് മുന്‍പോട്ട് പോയില്ലെന്ന ആരോപണവുമായി (Allegation) കോണ്‍ഗ്രസ് (Congress) രംഗത്തെത്തി. കഴിഞ്ഞ ഏപ്രില്‍ മാസം തുടക്കത്തില്‍ തന്നെ ചക്കരക്കല്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. 

 

വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും പൊലീസോ സഹകരണവകുപ്പോ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സിപിഎം നിയന്ത്രണ ഭരണസമിതി ഭരിക്കുന്ന സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ സഹകരണ രെജിസ്ട്രാറും അന്വേഷണം നടത്തുന്നുണ്ട്. 

 

എന്നാല്‍ നടന്നത് ക്രമക്കേടല്ലെന്നും വായ്പ കൊടുത്തത് തിരിച്ചടക്കാത്തതിലുളള നിയമ നടപടികളാണെന്നുമുളള വിശദീകരണവുമായി ബാങ്ക് സ്ഥിതി ചെയ്യുന്ന പാര്‍ടി ഘടകമായ അഞ്ചരക്കണ്ടി ഏരിയാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. 2019 ജനുവരി 19 നാണ് പത്ത് ലക്ഷത്തിന്റെ പത്ത് വായ്പകളായി ഒരു കോടിരൂപ ഇരിവേരി സര്‍വീസ് സഹകരണ ബാങ്ക് വായ്പയായി നല്‍കിയത്. 


വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരാള്‍ക്ക് വേണ്ടി പലരുടെയും പേരില്‍ വായ്പ നല്‍കിയെന്നാണ് ആരോപണം. പത്ത് ഇടപാടുകാരുടെ പേരില്‍ 10 ലക്ഷത്തിന്റെ പത്ത് വായ്പകളാണ് അനുവദിച്ചത്. വായ്പയില്‍ 40 ലക്ഷത്തിലധികം രൂപ തിരിച്ചടവ് വന്നിരുന്നെങ്കിലും പിന്നീട് മുടങ്ങി. 

 

ഇതിനിടയ്ക്ക്  തവണയടയ്ക്കാന്‍ വ്യാജ ചെക് നല്‍കിയതോടെയാണ് നിലവിലെ ഭരണ സമിതി വായ്പ സംബന്ധിച്ച് പരിശോധന നടത്തുകയും വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും വ്യാജരേഖ ഹാജരാക്കി ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയത്. തുടര്‍ന്ന് സഹകരണ വകുപ്പ് രെജിസ്ട്രാര്‍ക്കും ചക്കരക്കല്‍ പൊലീസിലും 2023 മാര്‍ച് 18 ന് പുതിയ ബാങ്ക് ഭരണ സമിതി പരാതി നല്‍കിയിരുന്നു. 


തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചതെന്ന ക്രമകേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ സി രാജേഷ്, സെക്രടറി സി സത്യഭാമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. 2019 ജനുവരി 19-നാണ് 10 പേര്‍ക്കും വായ്പ അനുവദിച്ചത്. ആവശ്യമായ ഈട് ലഭിക്കാതെയും ദൂരപരിധി ലംഘിച്ചുമാണ് വലിയ തുക വായ്പ അനുവദിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു.

 

ഡിപോസിറ്റ് കലക്ടറാണ് തിരിച്ചടവിനുള്ള പണം അഞ്ചരക്കണ്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മാസം തേറും ശേഖരിച്ചിരുന്നത്. 10 പേരുടെയും തുക  ഒരു സ്ഥാപനത്തില്‍ നിന്ന് വാങ്ങിയതും വിവാദമായിരുന്നു. നിലവിലെ പ്രസിഡന്റ് ടിസി കരുണാകരന്റെ നേതൃത്വത്തില്‍ ഭരണസമിതിയാണ് ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച് 13ന് ചക്കരക്കല്‍ പൊലീസ് കേസെടുത്തുവെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 


ഇതിനിടെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിനും സിപിഎമിനും എതിരെ ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമിറ്റി  അറിയിച്ചു. ഇരിവേരി ബാങ്കില്‍ നടന്നത് ധനാപഹരണമല്ലെന്നും നല്‍കിയ വായ്പയുടെ തിരിച്ചടവില്ലാത്തതാണ് യഥാര്‍ഥ പ്രശ്നമെന്നും ഏരിയാ കമിറ്റി വ്യക്തമാക്കി. വായ്പ കൃത്യമായി തിരിച്ചടവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കെതിരെ ബാങ്ക് നിയമ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. 


ഇടപാടുകാര്‍ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി ബാങ്കില്‍ നല്‍കിയ ചെക് മടങ്ങുകയായിരുന്നു. നല്‍കിയത് വണ്ടി ചെകാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണസമിതി ഇടപാടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വായ്പാ മാനദണ്ഡങ്ങള്‍ ഗൗരവത്തോടെ  പരിശോധിക്കുന്നതില്‍ വീഴ്ച  വരുത്തിയതിന് പ്രാഥമിക അന്വേഷണം നടത്തിയാണ് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ്  ചെയ്തത്. 

സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ കാര്യത്തില്‍  സംരക്ഷിക്കാനോ കേസില്‍ നിന്നും ഒഴിവാക്കാനോ സിപിഎം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നുമാണ് സിപിഎം അഞ്ചരക്കണ്ടി ഏരിയ കമറ്റി നേതൃത്വത്തിന്റെ വിശദീകരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia