കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാഷികം പയ്യന്നൂരില്‍; ദീപശിഖ കാഞ്ഞങ്ങാട്ട് നിന്നും

 


ADVERTISEMENT

കാസര്‍കോട്: 1928ല്‍ പയ്യന്നൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നാലാം സംസ്ഥാന സമ്മേളനത്തിന്റെ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 23, 24, 25 തീയ്യതികളില്‍ പയ്യന്നൂരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നിന്നും ദീപശിഖാ പ്രയാണം 23ന് ഉച്ചയ്ക്ക് ആരംഭിക്കുമെന്ന് കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാഞ്ഞങ്ങാട് എ.സി. കണ്ണന്‍ നായര്‍, വിദ്വാന്‍ പി. കേളുനായര്‍ എന്നിവരെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ദീപശിഖയ്ക്ക് സ്വാതന്ത്ര സമര സേനാനിയും പയ്യന്നൂരിലെ ഉപ്പൂകുറുക്കല്‍ സമരത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്ത കെ. മാധവന്‍ തിരികൊളുത്തും. കേന്ദ്ര വ്യോമയാന മന്ത്രി കെ.സി. വേണുഗോപാല്‍ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ അന്നൂരില്‍ നിന്നും കൊടിമര ജാഥയും കെ. കേളപ്പന്റെ വടകരയിലെ വീട്ടില്‍ നിന്ന് പതാക ജാഥയും ഇതേ സമയം നടക്കും.

കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി. രാമകൃഷ്ണനാണ് പതാക ജാഥ നയിക്കുന്നത്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കൊടിമര ജാഥ നയിക്കും. കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരനായിരിക്കും ദീപശിഖ പ്രയാണം നയിക്കുക. മൂന്ന് ജാഥകളും പയ്യന്നൂര്‍ പെരുമ്പയില്‍ സംഗമിച്ച് സമ്മേളന വേദിയിലേക്ക് നീങ്ങും. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി 24ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. 25നാണ് സമ്മേളനം സമാപിക്കുക.

ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് കെ.പി.സി.സി. രാഷ്ട്രീയ തല സമ്മേളനവും പയ്യന്നൂരില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി. നേതാക്കളായ തച്ചങ്ങാട് ബാലകൃഷ്ണന്‍ പി.കെ. ഫൈസല്‍ എന്നിവരും പങ്കെടുത്തു.

കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാഷികം പയ്യന്നൂരില്‍; ദീപശിഖ കാഞ്ഞങ്ങാട്ട് നിന്നും

Related News:
എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം: ഗംഗാധരന്‍ നായരുടേത് അനുചിത നടപടി: സി.കെ. ശ്രീധരന്‍

Keywords: Minister K.P Mohan, C.K. Sreedaran, Congress State Conference, Parents, Kasaragod, Kerala, P. Gangadaran DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia