അരി വാങ്ങാൻ പോകാനും വാക്സീൻ സെർടിഫികെറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തമാവുന്നു
Aug 6, 2021, 10:50 IST
തിരുവനന്തപുരം: (www.kvartha.com 06.08.2021) കടകളിൽ എത്താൻ വാക്സീൻ സെർടിഫികെറ്റ് വേണമെന്ന നിബന്ധന വെള്ളിയാഴ്ചയും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സെർടിഫികെറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തമായിരുന്നു. പല വ്യാപാരികളും നിർദേശത്തിൽ അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
അതേസമയം കടയിൽപോകാൻ സെർടിഫികെറ്റ് എന്ന നിബന്ധന വ്യാഴാഴ്ച സംസ്ഥാനത്ത് എവിടെയും കർശനമാക്കിയില്ല. എന്നാൽ, സർകാർ നിർദേശിച്ച രേഖകളില്ലാതെ വെള്ളിയാഴ്ച മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് തിരുവനന്തപുരം ജില്ലാ കലക്ടർ പുറത്തിറക്കിയ മുന്നറിയിപ്പ്.
അതേസമയം കടയിൽപോകാൻ സെർടിഫികെറ്റ് എന്ന നിബന്ധന വ്യാഴാഴ്ച സംസ്ഥാനത്ത് എവിടെയും കർശനമാക്കിയില്ല. എന്നാൽ, സർകാർ നിർദേശിച്ച രേഖകളില്ലാതെ വെള്ളിയാഴ്ച മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് തിരുവനന്തപുരം ജില്ലാ കലക്ടർ പുറത്തിറക്കിയ മുന്നറിയിപ്പ്.
പുറത്തിറങ്ങാൻ ഇമ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സെർടിഫികെറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. പുതിയ അൺലോക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.
കോവിഡ് അൺലോക് മാർഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം അടിയന്തര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം വെള്ളിയാഴ്ച ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും.
Keywords: News, Thiruvananthapuram, Kerala, Lockdown, State, COVID-19, Corona, Confusion over state lockdown new guidelines.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.