Custody | കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ എസ് യു നടത്തിയ മാര്‍ചില്‍ ഉന്തും തളളും; 'ഗേറ്റ് മറികടന്ന് അകത്തുകടന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു'

 


കണ്ണൂര്‍: (www.kvartha.com) സി പി എം കേന്ദ്രകമിറ്റിയംഗം കെ കെ ശൈലജ എം എല്‍ എയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡെന്ന' ആത്മകഥ എം എ ഇന്‍ഗ്ലീഷ് വിദ്യാര്‍ഥികളുടെ പാഠഭാഗത്ത് ഉള്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല താവക്കര കാംപസില്‍ നടത്തിയ മാര്‍ചില്‍ ഉന്തും തളളും നടന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം കണ്ണൂര്‍ സര്‍വകലാശാല കാംപസിലേക്ക് മാര്‍ച് നടത്തിയത്.

എന്നാല്‍ പ്രതിഷേധം മുന്‍പില്‍ കണ്ട്, കണ്ണൂര്‍ ടൗണ്‍ പൊലീസ് നേരത്തെ ഗേറ്റ് പൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് കെ എസ് യു നേതാക്കള്‍ ഗേറ്റ് ചാടിക്കടന്ന് അകത്തേക്ക് കടന്നു. ഇതിനിടെ കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തിന്റെ ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെതിരെ ഉന്തും തളളൂം വാക്കേറ്റവും നടന്നതെന്നാണ് വിവരം.

കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിനെ തറയില്‍ വലിച്ചിഴച്ചാണ് പൊലീസ്  ബലപ്രയോഗത്തിലൂടെ നീക്കിയതെന്നും ഒടുവില്‍ കണ്ണൂര്‍ ടൗണ്‍ സി ഐയുടെ നേതൃത്വത്തില്‍ ആറു കെ എസ് യു പ്രവര്‍ത്തകരെയും പൊലീസ് ബലപ്രയോഗത്തിലൂടെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്നും മറ്റു പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതിനിടെയില്‍ കെ കെ ശൈലജയുടെ ആത്മകഥ പഠിക്കേണ്ട ഗതികേടൊന്നും വിദ്യാര്‍ഥികള്‍ക്ക് വന്നിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, ആകാശ് ഭാസ്‌ക്കര്‍, വി വിഅക്ഷയ്, അഷിത്ത് അശോകന്‍, ശഹനാദ് എ, ആരോമല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Custody | കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ എസ് യു നടത്തിയ മാര്‍ചില്‍ ഉന്തും തളളും; 'ഗേറ്റ് മറികടന്ന് അകത്തുകടന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു'


Keywords:  News, Kerala, Kerala-News, Kannur-News, Police-News, Custody, Conflict, Kannur, KSU March, Activists, Police, Conflict in Kannur KSU March; Activists forcibly detained by police.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia