Kit distribution | സീതി സാഹിബ് അനുസ്മരണവും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി

 


തലശ്ശേരി: (www.kvartha.com) സൈദാര്‍ പള്ളി മേഖലാ മുസ്ലിംലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെലിന്റെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് അനുസ്മരണവും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി. റിലീഫ് സെല്‍ ചെയര്‍മാന്‍ എകെ സക്കരിയയുടെ അധ്യക്ഷതയില്‍ 29 വര്‍ഷത്തോളമായി നടത്തിവരുന്ന കിറ്റ് വിതരണം മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. കെഎ ലത്വീഫ് നിര്‍വഹിച്ചു.

റിലീഫ് സെല്‍ ജെനറല്‍ കണ്‍വീനര്‍ തഫ് ലീം മാണിയാട്ടിന് നല്‍കിയാണ് കിറ്റ് വിതരണം നിര്‍വഹിച്ചത്. 500 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്തത്. സീതി സാഹിബ് അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എകെ ആബൂട്ടി ഹാജി നിര്‍വഹിച്ചു.

Kit distribution | സീതി സാഹിബ് അനുസ്മരണവും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി

സൈദാര്‍ പള്ളി ഖത്വീബ് മുജീബ് റഹ് മാന്‍ ഫയ്യ്‌സാനി പ്രര്‍ഥനയ്ക്ക് നേതൃതം നല്‍കി. ബശീര്‍ ചെറിയാണ്ടി, സികെ പി മമ്മു, സി അഹ് മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. റഹ് മാന്‍ തലായി സ്വാഗതവും ആര്‍എം അബ്ദുല്‍ ലത്വീഫ് നന്ദിയും പറഞ്ഞു. എപി മഹമൂദ്, എ കാദര്‍, ടിപി ശുകൂര്‍, എംഎ പി ശൗലാദ്, പിപി പോ കൂട്ടി, കെഎം മഹമൂദ്, മഹറൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: C onducted Seethi Sahib remembrance and festival kit distribution, Kannur, News,  Perunnal Kit, Muslim League, Religion, Distribution, Siti Sahib, AK Abooty Haji, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia