ലോക് ഡൗണ്‍; നിര്‍മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണ കാലാവധി 6 മാസത്തേക്ക് നീട്ടി നല്‍കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

 


തിരുവനന്തപുരം: (www.kvartha.com 26.07.2021) തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവില്‍ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം. 

നിയന്ത്രണങ്ങളോടെ നിര്‍മാണ മേഖലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം ഉണ്ടായിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തൊഴിലാളികള്‍ക്ക് പ്രവര്‍ത്തി സ്ഥലത്ത് എത്തിപ്പെടാന്‍ പരിമിതികളുണ്ടായതും ചരക്കുകളും സേവനങ്ങളും കൈമാറ്റം ചെയ്യാന്‍ നിയന്ത്രണമുണ്ടായതും പരിഗണിച്ച് കരാറുകാര്‍ക്ക് സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൂര്‍ത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസത്തേക്ക് നീട്ടി നല്‍കുന്നതെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 

ലോക് ഡൗണ്‍; നിര്‍മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണ കാലാവധി 6 മാസത്തേക്ക് നീട്ടി നല്‍കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

Keywords:  Thiruvananthapuram, News, Kerala, Minister, Lockdown, Job, Fine, Completion period of construction work will be extended to six months: Minister MV Govindan Master
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia