Missing Case | യുവതിയെയും 2 മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Jul 12, 2022, 16:34 IST
കണ്ണൂര്‍: (www.kvartha.com) ആറളം കീഴ്പ്പള്ളിയില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേല്‍, എയ്ഞ്ചല്‍ എന്നിവരെയാണ് കാണാതായത്. ജൂലായ് ഒന്‍പത് മുതല്‍ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആര് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുകയാണെന്നും ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.