Complaint | വടകര ലോക്‌സഭാ മണ്ഡലം മുന്‍ വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ചുവെന്ന് പരാതി
Oct 25, 2023, 07:44 IST
തലശ്ശേരി: (KVARTHA) സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ച് പരുക്കേല്‍പിച്ചുവെന്ന പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നഗരത്തിലെ ആശുപത്രി പരുസരത്തുവെച്ചാണ് മുന്‍ സി പി എം നേതാവും വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥയായി മത്സരിക്കുകയും ചെയ്ത സി ഒ ടി നസീറിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച (24.10.2023) രാത്രി ഏഴേമുക്കാലിന് തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍ പരിസരത്തുവെച്ചാണ് താന്‍ ആക്രമണത്തിനിരയായതെന്ന് നസീര്‍ തലശ്ശേരി ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2019ല്‍ തലശ്ശേരി കായ്യത്ത് റോഡില്‍വെച്ച് നസീറിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജിന്‍, റോഷന്‍ ബാബു തുടങ്ങിയ അഞ്ച് സി പി എം പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് നസീറിന്റെ മൊഴി.
തലശ്ശേരി ഗുഡ് ഷെഡ് റോഡിലെ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കാണുന്നതിനുവേണ്ടിയാണ് നസീര്‍ ആശുപത്രിയില്‍ എത്തിയത്. ഈ സമയത്താണ് മദ്യപിച്ച് ബഹളംവെച്ച സംഘം തന്നെ ഉപദ്രവിച്ചതെന്ന് നസീര്‍ പറഞ്ഞു. കൈ കൊണ്ട് മര്‍ദിക്കുകയും ധരിച്ച വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ആശുപത്രിയില്‍ ബഹളം കേട്ട് ഓടിക്കൂടിയവരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും നസീര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും നസീര്‍ ആരോപിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Malayalam-News, Complaint, Vatakara News, Lok Sabha Constituency, Ex-Rebel, Candidate, COT Nazir, Attacked, CPM, Allegation, Hospital, Complaint that Vatakara Lok Sabha Constituency ex-rebel candidate COT Nazir attacked by five member gang.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.