Assault | ശ്രീചിത്ര പുവര്‍ ഹോമില്‍ 14 കാരന് ഇരുമ്പുവടി കൊണ്ട് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റതായി പരാതി; നടുവിനും കാലിനും സാരമായ പരുക്കേറ്റ കുട്ടി ചികിത്സയില്‍
Sep 20, 2022, 18:22 IST
തിരുവനന്തപുരം: (www.kvartha.com) ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരനെ സഹപാഠികളായ അഞ്ച് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നടുവിനും കാലിനും സാരമായ പരുക്കേറ്റ ആര്യനാട് സ്വദേശിയായ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചുവെന്നും ബൂടിട്ട്
മര്‍ദിച്ചുവെന്നും പരാതിയുണ്ട്.
മര്‍ദിച്ചുവെന്നും പരാതിയുണ്ട്.
ഈ മാസം ആറിന് ഓണാഘോഷത്തിനിടെയാണ് ശ്രീചിത്ര പുവര്‍ ഹോമില്‍ 14 കാരന് മര്‍ദനമേല്‍ക്കുന്നത്. വിവരം കുട്ടി ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍, ഈ മാസം 10ന് വീട്ടിലേക്ക് അവധിയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി വീട്ടുകാര്‍ക്ക് ആശങ്കയായി. വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി ഈ മര്‍ദനത്തിന്റെ കാര്യം പറയുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ കുട്ടിയുടെ കുടുംബം വകുപ്പുമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
അതേസമയം, പൊലീസില്‍ പരാതിപ്പെടാന്‍ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പുവര്‍ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.