അനധികൃത പാര്‍കിങ് തടഞ്ഞ കെഎസ്ആര്‍ടിസി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി

 



ഗുരുവായൂര്‍: (www.kvartha.com 27.09.2021) കെ എസ് ആര്‍ ടി സി സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. ഗുരുവായൂര്‍ ഡിപോയിലെ സെക്യൂരിറ്റി ചുമതലയുള്ള വടക്കാഞ്ചേരി സ്വദേശി സത്യപാലി(50)നാണ്
മര്‍ദനമേറ്റത്. അനധികൃതമായി പാര്‍കിങ് ചെയ്ത കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിനാണ് മര്‍ദനമേറ്റതെന്ന് കെ സത്യപാല്‍ പറഞ്ഞു. 

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിനടുത്ത് പാര്‍ക് ചെയ്യുന്നത് തടഞ്ഞപ്പോള്‍ കാറിലെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കെ എസ് ആര്‍ ടി സിയിലെ മറ്റു ജീവനക്കാരെത്തിയപ്പോഴേക്കും അക്രമികള്‍ കാറുമായി രക്ഷപ്പെട്ടെന്നും സത്യപാല്‍ പരാതിയില്‍ വ്യക്തമാക്കി. 

അനധികൃത പാര്‍കിങ് തടഞ്ഞ കെഎസ്ആര്‍ടിസി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി


സംഭവത്തില്‍ കാര്‍ രെജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് ടെമ്പിള്‍ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേ കണ്ടക്ടറായിരുന്ന സത്യപാല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സെക്യൂരിറ്റിയുടെ ജോലിയിലേക്ക് താല്‍കാലികമായി മാറിയതാണ്.

Keywords:  News, Kerala, State, Guruvayoor, Police, Complaint, Attack, Complaint that KSRTC security guard assaulted for blocking illegal parking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia